മൂന്നാറിലെ നാലു വില്ലേജുകളിൽ നിരോധനാജ്ഞ
മൂന്നാർ കെ ഡി എച് പള്ളിവാസൽ കുഞ്ചിത്തണ്ണി നാലുവിളജുകളിൽ സി ർ പിസി 144 പ്രകാരം കളക്ടർ നിരധനാഞ്ജ പ്രഖ്യപിച്ചു
മൂന്നാർ : വിദേശികൾ കൊറോണ ബാധിതരായി താമസിച്ച മൂന്നാറിൽ ജനങ്ങളെ നിയന്ത്രിക്കാൻ ശക്തമായ നിയന്ത്രണങ്ങളാണ് ജില്ലാ ഭരണകൂടം ഏർപ്പെടുത്തുന്നത് . മൂന്നാർ കെ ഡി എച് പള്ളിവാസൽ കുഞ്ചിത്തണ്ണി നാലുവിളജുകളിൽ സി ർ പിസി 144 പ്രകാരം കളക്ടർ നിരധനാഞ്ജ പ്രഖ്യപിച്ചു നാലുപേരിൽ കട്ടകൂടുന്നത് കർശനമായി നിരോധിച്ചു ലംഘിക്കുന്നവർക്കെതിരെ മൂന്നുവർഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുട്ട്ടം ചുമത്തി പോലീസ് കേസെടുക്കും
തോട്ടം തൊഴിലാളികൾ ,മറ്റു പുറം പണി ചെയ്യുന്നചെയ്യുന്നവർ എന്നിവർ കൂട്ടംകൂടി നടക്കുന്നതും പണിയെടുക്കാൻ പോകുന്നതും പരമാവധി ഒഴിവാക്കിക്കുകയാണ് .മൂന്നു പേരിൽ കൂടുതൽ പൊതുനിരത്തിൽ കൂടരുത്എന്ന നിർദ്ദേശം പുറപ്പെടുവിച്ചുകഴിഞ്ഞു. ഈ മാസം 31 വരെ നിയന്ത്രണം എല്ലാ മേഖലയിലും ബാധകമാണെന്നും ജില്ലാ കളക്ടർ എച് ദീനേശൻ പറഞ്ഞു
ജീപ്പുകൾ പ്രധാന യാത്ര സംവിധാനമായ മൂന്നാറിൽ നിയന്ത്രിച്ചിട്ടും ആളുകളെ കുത്തിനിറച്ചു കൊണ്ടുപോകൽ പതിവായിരുന്നു . അതെല്ലാം നിരോധിച്ചിരിക്കുകയാണ് . പലയിടത്തും ജീപ്പ് യാത്ര നിരോധിച്ചതോടെ ആളുകൾ ഓട്ടോയിൽ തിരക്ക് കൂട്ടിയതും അധികൃതർക്ക് തലവേദനയായി .ഇതുമൂലം ഇന്നുമുതൽ കനത്ത ഗതാഗത നിയന്ത്രണമാണ് പോലീസ് നടപ്പാക്കുന്നത് .ടൗണിൽ കൂട്ടംകൂടൽ നിരോധിച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു .
ബ്രിട്ടീഷ് പൗരന്മാർ മൂന്നാറിലെ കെ.ടി.ഡി.സി യുടെ ഹോട്ടലിൽ നിന്നാണ് രാത്രി കടന്നു കളഞ്ഞത് .കൊച്ചി വിമാനത്താവളത്തിൽ നിന്നും ഇവരെ കണ്ടെത്തി ചികിത്സയിലാക്കിയതോടെ മൂന്നാറിൽ പ്രാദേശിക പരിശോധനകളും നിയന്ത്രണങ്ങളും കർശനമാക്കിയിരുന്നു . എന്നാൽ തമിഴ്നാടും ചേർന്ന് കിടക്കുന്നതിനാൽ ജനങ്ങളുടെ തിരക്കുകളും യാത്രകളും നിയന്ത്രിക്കാനും പോലീസ് നന്നായി പാടുപെടുകയാണെന്നും ജില്ലാ ഭരണകൂടം പറയുന്നു.