മുന്നാറിൽ അവധികാലം ചിലവഴിച്ച വിദേശ വിനോദ സഞ്ചാരിക്ക് കോവിഡ് 19 . ഒളിച്ചു കടന്ന 19 പേരെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടികൂടി

ബ്രിട്ടനിൽ നിന്ന് മൂന്നാറിലേക്ക് വന്ന വിനോദസഞ്ചാരിക്ക് കോവിഡ് സ്ഥിരീകരിച്ചത് മൂന്നാറിൽ നിരീക്ഷണത്തിലായിരുന്നയാൾ അനുമതിയില്ലാതെ നെടുമ്പാശേരിയിലെത്തിഇയാളുടെ സംഘത്തിലുള്ള 19 പേരും നിരീക്ഷണത്തിൽ.

0

ആശങ്കപ്പെടേണ്ടതില്ല നീരീക്ഷത്തിൽ ആയിരുന്നതിനാൽ ആശങ്ക വേണ്ടന്ന് സബ് കളക്ടർ
കഴിഞ്ഞ പത്താം തിയതി മുതൽ ഇയാൾ നിരീകഷണത്തിൽ ആയിരുന്നു
ഇന്നലെ രാത്രി പത്തുമണിക്ക് ജീവനക്കാര അറിയാതെ ട്രാവൽ ഏജൻറ് ഇവരെ കടത്തിക്കൊണ്ടു പോകുകയായിരുന്നു 

വിദേശ വിനോദ സഞ്ചാരികൾ താമസിച്ചിരുന്നത് മുന്നാറിലെ കെ ടി ഡി സി ഉടമസ്ഥയിൽ ഉള്ള ടി കൗണ്ടി റിസോർട്ടിൽ
ബ്രിട്ടീഷ്പൗരൻ മുന്നാറിൽ നിരീക്ഷത്തിൽ ആയിരുന്നു ഇയാളുടെ ശ്രാവം പരിശോധനക്ക് അയച്ചിരുന്നു ഇന്നാണ് പരിശോധന ഫലം എത്തിയത്

മുന്നാറിൽ അവധികാലം ചിലവഴിച്ച വിദേശ വിനോദ സഞ്ചാരിക്ക് കോവിഡ് 19 . ഒളിച്ചു കടന്ന 19 പേരെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടികൂടി ബ്രിട്ടനിൽ നിന്ന് മൂന്നാറിലേക്ക് വന്ന വിനോദസഞ്ചാരിക്ക് കോവിഡ് സ്ഥിരീകരിച്ചത് മൂന്നാറിൽ നിരീക്ഷണത്തിലായിരുന്നയാൾ അനുമതിയില്ലാതെ നെടുമ്പാശേരിയിലെത്തിഇയാളുടെ സംഘത്തിലുള്ള 19 പേരും നിരീക്ഷണത്തിൽ. ദുബായിൽ നിന്നുള്ള എമിറേറ്റ് വിമാനത്തിലാണ് ഇയാളെത്തിയത് വിമാനത്തിലെ 270 യാത്രക്കാരെയും പേരെയും നിരീക്ഷണത്തിലേക്ക് മാറ്റി

നെടുമ്പാശേരി വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മൂന്നാറിലെത്തിയ ഇയാൾ നിരീക്ഷണത്തിലിരിക്കെ അനുമതിയില്ലാതെ നെടുമ്പാശേരിയിലെത്തിയതാണ്. ദുബൈ വിമാനത്തിലെ 270 പേരെ നിരീക്ഷണത്തിലേക്ക് മാറ്റി.

കോവിഡ് 19 സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരനൊപ്പം 19 പേരടങ്ങുന്ന സംഘം മൂന്നാറിൽ അവധി ആഘോഷിക്കാനെത്തിയതായിരുന്നു. മടക്കയാത്രക്കായി വിമാനം പുറപ്പെടുന്നതിന് മുൻപേയാണ് യാത്രക്കാരന് കോവിഡ് സ്ഥിരീകരിച്ചത്. വിമാനത്തിലെ യാത്രക്കാരായ 270 പേരെയും നിരീക്ഷണത്തിനായി ആശുപത്രിയിലേക്ക് മാറ്റാനാണ് തീരുമാനം.ബ്രിട്ടീഷ് പൗരൻ മൂന്നാറിൽ നിരീക്ഷണത്തിലായിരുന്നു. എന്നാൽ അധികൃതരെ അറിയിക്കാതെ ഇയാളും സംഘവും വിമാനത്താവളത്തിലെത്തുകയായിരുന്നു. പരിശോധനാ ഫലം പുറത്തുവന്നതോടെയാണ് അധികൃതർ ഇക്കാര്യം അറിയുന്നത്. ഇദ്ദേഹത്തിനൊപ്പമുള്ള 19 പേരെയും നിരീക്ഷണത്തിനായി മാറ്റും.

You might also like

-