മുംബയിൽ അതിഥിതൊഴിലാളികൾ തെരുവിൽ പ്രതിക്ഷേധിച്ചു ലാത്തിവീശി പോലീസ്
ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ തൊഴിൽ നഷ്ടമായി മുംബൈയിൽ കുടുങ്ങിപ്പോയ തൊഴിലാളികളാണ് സ്റ്റേഷനിൽ തടിച്ചുകൂടിയത്
മുംബൈ :മഹാരാഷ്ട്രയിലെ ബാന്ദ്രയില്‍ ആയിരക്കണക്കിന് അതിഥി തൊഴിലാളികൾ തടിച്ചുകൂടിസർക്കാരിനെതിരെ മുദ്രാവാക്യ വിളിച്ചു പ്രതിക്ഷേദിച്ചുമുമ്ബിക്ക് സമീപം ബാന്ദ്രയിലാണ് ലോക്ഡൌണിനെതിരെ ആയിരക്കണക്കിന് അതിഥി തൊഴിലാളികൾ തടിച്ചു കൂടി. സ്വന്തം നാടുകളിലേക്ക് പോകണമെന്നാവശ്യപ്പെട്ട് തടിച്ചുകൂടിയത്. പ്രാദേശിക നേതാക്കളും പോലീസും എത്തി ഇവരെ തിരിച്ചയക്കാൻ ശ്രമിച്ചു.നേതാക്കൾ ഇടപെട്ടാട്ടും പിരിഞ്ഞു പോകാത്ത ആളുകളെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ് നടത്തി.
ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ തൊഴിൽ നഷ്ടമായി മുംബൈയിൽ കുടുങ്ങിപ്പോയ തൊഴിലാളികളാണ് സ്റ്റേഷനിൽ തടിച്ചുകൂടിയത്. കേന്ദ്ര സർക്കാരിന്റെ ആസൂത്രണമില്ലായ്മയുടെ ഫലമാണ് ബാന്ദ്ര സ്റ്റേഷനിലെ ജനക്കൂട്ടമെന്ന് ശിവസേന എം.എൽ.എ ആദിത്യ താക്കറെ ആരോപിച്ചു. സൂററ്റിലുണ്ടായ കലാപവും ബാന്ദ്ര സ്റ്റേഷനിലെ ഇപ്പോഴത്തെ അവസ്ഥയ്ക്കും കാരണം അതിഥി തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങാൻ കേന്ദ്ര സർക്കാർ വഴിയൊരുക്കാത്തതിന്റെ ഫലമാണ്. അവർക്ക് ഭക്ഷണമോ താമസസൗകര്യമോ ആവശ്യമില്ല, അവർ വീട്ടിലേക്ക് മടങ്ങാനാണ് ആഗ്രഹിക്കുന്നത്- ആദിത്യ പറഞ്ഞു.