ഭാരവാഹിപ്പട്ടിക ചുരുക്കിയില്ലെങ്കില്‍ രാജിവയ്ക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
കെപിസിസി ഭാരവാഹിപ്പട്ടിക വൈകീട്ട് പ്രഖ്യാപിക്കും
ഡൽഹി : കെപിസിസി ഭാരവാഹിപ്പട്ടിക വൈകീട്ട് പ്രഖ്യാപിക്കും. മുല്ലപ്പള്ളി രാമചന്ദ്രന്‍റെ ഫോര്‍മുല ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തള്ളിയതോടെ ജംബോ പട്ടികയില്‍ മാറ്റമുണ്ടാകില്ലെന്ന് ഉറപ്പായി. നൂറിലേറെ പേര്‍ പട്ടികയിലുണ്ടാകും എന്നാണ് സൂചന. ചുരുക്കിയില്ലെങ്കില്‍ രാജിവയ്ക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഭീഷണി മുഴക്കിയിരുന്നു. ചര്‍ച്ച ഇന്നും തുടരുകയാണ്. നേതാക്കള്‍ സമവായത്തിലെത്തിയാല്‍ പട്ടിക ഹൈക്കമാന്‍ഡിന് കൈമാറും.
ആറ് വര്‍ക്കിംഗ് പ്രസിഡന്റുമാര്‍, അഞ്ച് വൈസ് പ്രസിഡന്‍റുമാര്‍, 30 ജനറല്‍ സെക്രട്ടറിമാര്‍, 60 സെക്രട്ടറിമാര്‍, ഒരു ട്രഷറര്‍ എന്ന നിലക്കാണ് നിലവിലെ പട്ടിക.ജനറല്‍ സെക്രട്ടറി പദത്തിലേക്ക് ഇരുഗ്രൂപ്പും 14 വീതം പേരുകളാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കൈമാറിയിരിക്കുന്നത്. ഇതിനൊപ്പം സെക്രട്ടറിമാര്‍, വര്‍ക്കിംഗ് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍ എന്നിവര്‍ കൂടി ചേരുന്നതോടെ ഭാരവാഹി പട്ടികയിലെ അംഗങ്ങളുടെ എണ്ണം 100ന് അടുത്തേക്ക് ഉയരും.