മുല്ലപ്പെരിയാര്‍ കേസ് … മേൽനോട്ട സമിതി കേരളത്തിനും തമിഴ്നാടിനും സ്വീകാര്യമായ പരിഹാരം കണ്ടെത്തണം :സുപ്രീം കോടതി

ഇരു സംസ്ഥാങ്ങളും തമ്മിൽ ദീർഘ നാളുകളായി തുടരുന്ന തർക്കം വേഗത്തിൽ ചർച്ചയിലൂടെ പരിഹരിക്കണം ,ഇതിനായി മേൽനോട്ട സമിതി ചെയർമാൻ ഇരു സംസ്ഥാനങ്ങളുടെയും യോഗം വിളിക്കണം

ഡൽഹി | മുല്ലപ്പെരിയാര്‍ വിഷയത്തിൽ ഏറു സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് പ്രശ്‌നപരിഹാരം കണ്ടെത്താൻ മേൽ നോട്ട സമിതിക്ക് നിർദേശം നൽകി സുപ്രിം കോടതി , ഇരുസംസ്ഥാനങ്ങൾക്കും സ്വീകാര്യമാകുന്ന പരിഹാരം കണ്ടെത്തണമെന്നാണ് സുപ്രീം കോടതി നിര്‍ദേശം . പുതിയതായി രൂപീകരിച്ച മേൽനോട്ട സമിതി തമിഴ്നാട് ഉന്നയിക്കുന്ന വിഷയങ്ങൾ പരിഗണിക്കണം. തുടര്‍ന്ന് കേരളത്തിനും തമിഴ്നാടിനും സ്വീകാര്യമാകുന്ന പരിഹാരം കണ്ടെത്തണം. തർക്കമുണ്ടെങ്കിൽ അക്കാര്യം മേൽനോട്ട സമിതി കോടതിയെ അറിയിക്കണമെന്നും ഉത്തരവിലുണ്ട് .

ഇരു സംസ്ഥാങ്ങളും തമ്മിൽ ദീർഘ നാളുകളായി തുടരുന്ന തർക്കം വേഗത്തിൽ ചർച്ചയിലൂടെ പരിഹരിക്കണം ,ഇതിനായി
മേൽനോട്ട സമിതി ചെയർമാൻ ഇരു സംസ്ഥാനങ്ങളുടെയും യോഗം വിളിക്കണം.ഡാമുമായി ബന്ധപ്പെട്ട മറ്റ് ഹർജികൾ ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ചിന് മുന്നിൽ ലിസ്റ്റ് ചെയ്യാനും നിര്‍ദേശിച്ചു. വിഷയങ്ങളിലുണ്ടായ തീരുമാനം നാലാഴ്ചയ്ക്കുള്ളിൽ മേൽനോട്ട സമിതി സുപ്രീം കോടതിയെ അരിക്കണം .

മുല്ലപ്പെരിയാർ വിഷയം കോടതിവ്യവഹാരത്തിലൂടെ മാത്രം പരിഹരിക്കപ്പെടേണ്ട വിഷയമാണോയെന്നും സുപ്രീം കോടതി ചോദിച്ചു.
മേൽനോട്ട സമിതി ഇരു സംസ്ഥാങ്ങളുമായി ചർച്ചചെയ്ത് വിഷയങ്ങൾ പരിഹരിക്കാമല്ലോയെന്നും കോടതിചോദിച്ചു . തമിഴ്നാട്ടിൽ എന്തെങ്കിലും ചെയ്താൽ കേരളം തകരുമെന്ന് പ്രചാരണമെന്നാണെന്നും കോടതി പറഞ്ഞു. അതേസമയം, കേരളം വിഷയം നീട്ടിക്കൊണ്ടുപോകുകയാണെന്ന് തമിഴ്നാട് കോടതിയിൽ വാദിച്ചു. പഴയ ഡാം പൊളിച്ച് പുതിയ പണിയാനാണ് കേരളത്തിന്‍റെ ശ്രമമെന്ന് തമിഴ്നാട് അറിയിച്ചു. അതേസമയം, കേരളത്തിലെ ജനങ്ങളുടെ ജീവന് വിലയില്ലയെന്നാണ് സംസ്ഥാന സർക്കാർ കോടതിയിൽ ചോദിച്ചു . കേരളത്തിലെ ഞങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്നും ഇതിനായി പുതിയ ഡാമും പുതിയ കരാറും ആവശ്യമാണെന്നും കേരളം അറിയിച്ചു.

You might also like

-