മുല്ലപ്പെരിയാര്‍അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കുമെന്ന് ഇടപാടി ,അണകെട്ട് സുരക്ഷിതമല്ലാന്ന കേരളത്തിന്റേ വാദം അടിസ്ഥാന രഹിതം

0

ചെന്നൈ :  മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട് കേരളം നടത്തുന്നത് അടിസ്ഥാനരഹിത ആരോപണങ്ങളെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. ജലനിരപ്പ് ഉയര്‍ത്താനുള്ള സപ്രീം കോടതി അനുമതി മുന്നില്‍ കണ്ടാണ് കേരളം മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നും പളനിസ്വാമി ആരോപിച്ചു.മുല്ലപ്പെരിയാര്‍ അണക്കെട്ടിന് സുരക്ഷാ ഭീഷണിയില്ലെന്ന് സുപ്രീംകോടതി തന്നെ കണ്ടെത്തിയതാണ്. കേരളത്തില്‍ പ്രളയമുണ്ടായത് മുല്ലപ്പെരിയാറിലെ ജലം തുറന്ന് വിട്ടത് കൊണ്ടല്ല. കനത്ത മഴ കാരണം കേരളത്തിലെ ഡാമുകളെല്ലാം നിറഞ്ഞിരുന്നുവെന്നും എടപ്പാടി ചൂണ്ടിക്കാട്ടി. അണക്കെട്ടിലെ ജലനിരപ്പ് 139 അടിയില്‍ നിര്‍ത്തണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്നാട് അംഗീകരിക്കാതിരുന്നത് പ്രളയത്തിന് വഴിവെച്ചുവെന്ന് കേരള സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചിരുന്നു. ജലനിരപ്പ് 136 അടിയിലെത്തിയപ്പോള്‍ അല്‍പാല്‍പമായി വെള്ളം തുറന്നുവിട്ടിരുന്നെങ്കില്‍ ജനങ്ങളെ ഒഴിപ്പിക്കാന്‍ ഒരു ദിവസം കൂടി കിട്ടുമായിരുന്നുവെന്നും കേരളം വ്യക്തമാക്കിയിരുന്നു.

സുപ്രീംകോടതിയില്‍ നിന്ന് അനുമതി ലഭിച്ചാലുടന്‍ ജലനിരപ്പ് 152 അടിയാക്കും. അതിനായി അണക്കെട്ട് ബലപ്പെടുത്തുന്നതിനുള്ള പ്രവൃത്തികളാണ് ആരംഭിച്ചിരിക്കുന്നതെന്നും പളനിസാമി പറഞ്ഞു.
ഡാമിലെ ജലനിരപ്പ് ഈ മാസം 31 വരെ 139 അടിയാക്കി നിലനിര്‍ത്തണമെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. അതേസമയം, അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും 142 അടിയാക്കി ഉയര്‍ത്തണമെന്ന തമിഴ്നാടിന്റെ ആവശ്യം മേല്‍നോട്ട സമിതി അംഗീകരിച്ചിരുന്നില്ല.
അതിനിടെ, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഡിജിറ്റല്‍ വാട്ടര്‍ ലെവല്‍ റെക്കോഡറില്‍നിന്ന് കേരളത്തിലെ ഉദ്യോഗസ്ഥര്‍ ശേഖരിക്കുന്നത് തമിഴ്‌നാട് തടഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് അണക്കെട്ടിന് മുന്നിലെ സ്‌കെയിലില്‍നിന്ന്? വിവരങ്ങള്‍ ശേഖരിച്ചശേഷം ഉദ്യോഗസ്ഥര്‍ മടങ്ങുകയായിരുന്നു.

You might also like

-