അഫ്ഗാനിൽ താലിബാൻ ഇസ്ലാമിക് എമിറേറ്റ് സർക്കാരിനെ മുല്ല ഹബീബുള്ള അഖുൻസാദനയിക്കും .അഫഗാനിൽ കാവൽ മന്ത്രിസഭ
"അഫ്ഗാനിസ്ഥാനിലെ പുതിയ ഇസ്ലാമിക് എമിറേറ്റ് "പേരിൽ സർക്കാർ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു.": താലിബാന്റെ സാംസ്കാരിക കമ്മീഷൻ അംഗം ഇനാമുല്ല സംനകനി പറഞ്ഞു
കാബൂൾ :അഫഗാനിൽ കടുത്ത പ്രക്ഷോപവറും പോരാട്ടവും നടക്കുന്നതിനിടയിൽ താലിബാൻ കാവൽ മന്ത്രിസഭ പ്രഖ്യാപിച്ചു.: “പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ മന്ത്രിസഭയെയും പ്രഖ്യാപിക്കുകയും നിയമിക്കുകയും ചെയ്തു.”വാർത്താ -സാംസ്കാരിക ഉപ മന്ത്രി സബീഹുല്ല മുജാഹിദ് പറഞ്ഞു.താലിബാന്റെ സമുന്നത നേതാവ് മുല്ല ഹിബത്തുല്ല അഖുൻസാദയാണ് പുതിയ സർക്കാരിനെ നയിക്കുകയെന്ന് താലിബാൻ പറഞ്ഞു .
.താലിബാൻ സർക്കാർ തങ്ങളുടെ ഘടനയിൽ മാറ്റം വരുത്താൻ വിദേശികളുടെ ഉത്തരവുകളും ശുപാർശകളും അംഗീകരിക്കാനാവില്ലെന്ന് മുജാഹിദ് പറഞ്ഞു.
“അഫ്ഗാനിസ്ഥാനിലെ പുതിയ ഇസ്ലാമിക് എമിറേറ്റ് “പേരിൽ
സർക്കാർ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു.”: താലിബാന്റെ സാംസ്കാരിക കമ്മീഷൻ അംഗം ഇനാമുല്ല സംനകനി പറഞ്ഞു
“അഫ്ഗാനിസ്ഥാന്റെ കാര്യങ്ങളിൽ ഇടപെടാൻ പുറത്തുനിന്നുള്ള ആരെയും ഞങ്ങൾ അനുവദിക്കുന്നില്ല. “അഫ്ഗാനിസ്ഥാനിലെ സിസ്റ്റത്തിന്റെ പേര്, സിസ്റ്റത്തിന്റെ തരവും സിസ്റ്റത്തിന്റെ ക്രമവും അഫ്ഗാനികൾ തീരുമാനിക്കും.
നേരത്തെ, റഷ്യ, ചൈന, പാകിസ്ഥാൻ എന്നിവയുൾപ്പെടെ ചില രാജ്യങ്ങൾ അഫ്ഗാനിസ്ഥാനിലേക്ക് എംബസികൾ തിരിക്കസ്ഥാപിക്കുമെന്നു അറിയിച്ചിരുന്നു മുഴുവൻ വിഭാഗങ്ങൾക്കും പ്രതിനിത്യമുള്ള സർക്കാർ രൂപീകരിക്കണമെന്ന് റഷ്യ വീണ്ടും താലിബാനോട് ആവശ്യപ്പെട്ടു. അഫ്ഗാനിസ്ഥാനിൽ എല്ലാ ജനങ്ങളുടെയും പിന്തുണയുള്ള ഒരുസർക്കാർ വേണമെന്ന് ഇറാൻ താലിബാനോട് ആവശ്യപ്പെട്ടു . എന്നാൽ പാകിസ്താൻ ഇതുവരെ ഇക്കാര്യത്തിലുള്ള അന്തിമ നിലപാട് വ്യക്തമാക്കിയിട്ടില്ല.