വീണ്ടും മോദിയുടെ സ്തുപലകനായി മുലായം സിംഗ് ‘നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹം’

'അടുത്ത ലോക്സഭയിലും ഇപ്പോഴുള്ള അതേ എംപിമാരെത്തന്നെ ഇവിടെ കാണാനാകുമെന്നാണ് എന്റെ പ്രതീക്ഷ. നരേന്ദ്ര മോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന് ഒരു അവസരം കൂടി ലഭിക്കണം. ഓരോ ആവശ്യവുമായി എപ്പോഴൊക്കെ ഞാൻ അദ്ദേഹത്തെ കണ്ടിട്ടുണ്ടോ, അപ്പോഴെല്ലാം പെട്ടെന്നുതന്നെ അതു ചെയ്തുതന്നിട്ടുണ്ട്

0

ഡൽഹി: രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെ എകികരവുമായി
നിരന്തരം പ്രസ്താവന നടത്തിയിരുന്ന മുലായം ഇപ്പോഴിതാ മോഡി പ്രകീർത്തിച്ച രംഗത്തുവന്നു . പതിനാറാം ലോക്സഭയുടെ അവസാന സമ്മേളന ദിനത്തിലാണ് മോദിയെ പിന്തുണയ്ക്കുന്ന പരാമർശവുമായി അപ്രതീക്ഷിതമായി മുലായത്തിന്റെ രംഗപ്രവേശം. നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്നാണ് ആഗ്രഹമെന്ന് മുലായംസിംഗ് ലോക്സഭയിൽ പറഞ്ഞു. എല്ലാ വിഭാഗങ്ങളെയും ഒന്നിച്ച് കൊണ്ടു പോകുന്ന നേതാവാണ് നരന്ദ്രമോദിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രതിപക്ഷനിരയിൽ സോണയിഗാന്ധിയുടെ അടുത്ത് നിന്നാണ് മുലായം ഈ പ്രഖ്യാപനം നടത്തിയത്.‌‌

‘അടുത്ത ലോക്സഭയിലും ഇപ്പോഴുള്ള അതേ എംപിമാരെത്തന്നെ ഇവിടെ കാണാനാകുമെന്നാണ് എന്റെ പ്രതീക്ഷ. നരേന്ദ്ര മോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന് ഒരു അവസരം കൂടി ലഭിക്കണം. ഓരോ ആവശ്യവുമായി എപ്പോഴൊക്കെ ഞാൻ അദ്ദേഹത്തെ കണ്ടിട്ടുണ്ടോ, അപ്പോഴെല്ലാം പെട്ടെന്നുതന്നെ അതു ചെയ്തുതന്നിട്ടുണ്ട്’ – മുലായം പറഞ്ഞു. എല്ലാ എംപിമാരും വീണ്ടും ജയിച്ചു വരട്ടെയെന്ന് ആശംസിക്കുന്നു. നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകട്ടെയെന്നും ആഗ്രഹിക്കുന്നതായി നിറഞ്ഞ കൈയടികൾക്കിടെയാണ് അദ്ദേഹം പറഞ്ഞത്. പ്രധാനമന്ത്രി ഇതിനെ ചിരിയോടെ സ്വാഗതം ചെയ്യുകയും ചെയ്തു. എല്ലാവരേയും ഒരുമിപ്പിച്ചു കൊണ്ടുപോകാൻ പ്രധാനമന്ത്രി ശ്രമിച്ചതായും അദ്ദേഹം എടുത്തു പറഞ്ഞു. പിന്നീട് പ്രസംഗിക്കാൻ ഊഴം വന്നപ്പോൾ മുലായത്തിന് നന്ദി പറയുകയും ചെയ്തു.

ഉത്തർപ്രദേശിൽ രാഷ്ട്രീയ പ്രതിയോഗികളായ ബഹുജൻ സമാജ്‌ വാദി പാർട്ടിയുമായി ചേർന്ന് ബിജെപിയെ പരാജയപ്പെടുത്താൻ മുലായത്തിന്റെ മകൻ അഖിലേഷ് യാദവിന്റെ നേതൃത്വത്തിൽ ശ്രമിക്കുമ്പോഴാണ് ഈ മോദി പ്രശംസ എന്നതും ശ്രദ്ധേയമാണ്. ബിജെപിക്കെതിരെ യുപിയിൽ സമാജ് വാദി പാർട്ടിയും ബഹുജൻ സമാജ് വാദി പാർട്ടിയും ഒരുമിച്ച് നിന്ന് മത്സരിക്കുന്നവേളയിലാണ് മുലായം സിംഗിന്റെ മോദി പ്രശംസ എന്നതും ശ്രദ്ധേയമാണ്.

You might also like

-