നിര്‍ഭയ കുറ്റകൃത്യം നടന്ന ദിവസം ഡല്‍ഹിയിലുണ്ടാ​യിരുന്നില്ലെന്ന് മുകേഷ്​ സിങ്

കുറ്റകൃത്യം നടന്ന ദിവസം ഇയാള്‍ ഡല്‍ഹിയില്‍ ഉണ്ടായിരുന്നി​ല്ലെന്ന്​ ചൂണ്ടിക്കാട്ടി മുകേഷ്​ ശര്‍മയുടെ അഭിഭാഷകന്‍ എം.എല്‍. ശര്‍മ ഡല്‍ഹി ഹൈ​േകാടതിയില്‍ ഹരജി നല്‍കി

0

ന്യൂഡല്‍ഹി: 2012ല്‍ നിര്‍ഭയ കുറ്റകൃത്യം നടന്ന ദിവസം താന്‍ ഡല്‍ഹിയിലുണ്ടാ​യിരുന്നില്ലെന്ന്​ കേസിലെ പ്രതികളിലൊരാളായ മുകേഷ്​ സിങ്​. കുറ്റകൃത്യം നടന്ന ദിവസം ഇയാള്‍ ഡല്‍ഹിയില്‍ ഉണ്ടായിരുന്നി​ല്ലെന്ന്​ ചൂണ്ടിക്കാട്ടി മുകേഷ്​ ശര്‍മയുടെ അഭിഭാഷകന്‍ എം.എല്‍. ശര്‍മ ഡല്‍ഹി ഹൈ​േകാടതിയില്‍ ഹരജി നല്‍കി.

മുകേഷ്​ സിങ്​ ഒഴികെ മറ്റു മൂന്നു പ്രതികളും വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ തിങ്കളാഴ്​ച അന്താരാഷ്​ട്ര നീതിന്യായ കോടതിയെ സമീപിച്ചിരുന്നു. അക്ഷയ്​ കുമാര്‍, പവന്‍ ഗുപ്​ത, വിനയ്​ ശര്‍മ എന്നിവരാണ്​ അന്താരാഷ്​​ട്ര കോടതിയെ സമീപിച്ചത്.​വധശിക്ഷ നടപ്പാക്കാന്‍ മൂന്നുദിവസം മാത്രം അവശേഷിക്കെയാണ്​ പ്രതികളുടെ പുതിയ നീക്കം. മാര്‍ച്ച്‌​ 20 പുലര്‍ച്ചെ 5.30 നാണ്​ നിര്‍ഭയ കേസ്​ പ്രതികളെ തൂക്കിലേക്കാന്‍ തീരുമാനിച്ചിരിക്കുന്നത്​.

You might also like

-