ദുരിതാശ്വാസ സഹായത്തില്‍ നിന്ന് ബാങ്കുകള്‍ ചാര്‍ജ്ജുകള്‍ ഈടാക്കരുത് :ജില്ലാ ബാങ്കേഴ്സ് സമിതി വായ്പ റിക്കവറികള്‍ ഒക്ടോബര്‍ 31 വരെ നിറുത്തിവെയ്ക്കും
പലിശരഹിത വായ്പകള്‍ ലഭിക്കുന്നതിനുള്ള നടപടികള്‍ കുടുംബശ്രീ ഏകോപിപ്പിക്കും. അര്‍ഹരായവര്‍ക്ക് പലിശ രഹിത വായ്പകള്‍ ലഭ്യമാക്കുകയും ചെയ്യും
ചെറുതോണി :ഇടുക്കി ജില്ലയില്‍ പ്രളയദുരിതബാധിതര്‍ക്കുള്ള സര്‍ക്കാര്‍ ദുരിതാശ്വാസ സഹായത്തില്‍ നിന്ന് ബാങ്കുകള്‍ ചാര്‍ജ്ജുകള്‍ ഈടാക്കരുതെന്ന് ജില്ലാതല ബാങ്കേഴ്സ് സമിതിയില്‍ തീരുമാനിച്ചതായി് ജോയ്സ് ജോര്‍ജ്ജ് എം.പി. അറിയിച്ചു. ജില്ലാതല ബാങ്കേഴ്സ് സമിതിയുടെ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ബാങ്കുകള്‍ ചാര്‍ജ്ജുകള്‍ ഈടാക്കുന്നതായി വ്യാപക പരാതിയാണ് ഉണ്ടായത്. ഇതിനെ തുടര്‍ന്ന് ചാര്‍ജ്ജുകള്‍ ഈടാക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ദുരിതരിതബാധിതരായ അര്‍ഹരായ എല്ലാവര്‍ക്കും സഹായം ലഭ്യമാക്കുമെന്നും എം.പി പറഞ്ഞു. വായ്പകള്‍ക്ക് മോറോട്ടോറിയം പ്രഖ്യപിച്ചിട്ടുണ്ട്. ഇതിനോടുബന്ധിച്ച് ജില്ലയിലാകെ തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ച് വരും ദിവസങ്ങളില്‍ ബാങ്കുകള്‍ അദാലത്ത് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അര്‍ഹരായ എല്ലാവര്‍ക്കും സഹായം ലഭ്യമാക്കുന്നതിനായാണ് ബാങ്കുകള്‍ അദാലത്ത് നടത്തുക. വായ്പകളുമായി ബന്ധപ്പെട്ട റിക്കവറി നടപടികള്‍ ഒക്ടോബര്‍ 31 വരെ നിറുത്തിവെയ്ക്കാനും ജില്ലാതലത്തിലുള്ള അവലോകനയോഗം ബാങ്കുകളോട് നിര്‍ദേശിച്ചു.
പലിശരഹിത വായ്പകള്‍ ലഭിക്കുന്നതിനുള്ള നടപടികള്‍ കുടുംബശ്രീ ഏകോപിപ്പിക്കും. അര്‍ഹരായവര്‍ക്ക് പലിശ രഹിത വായ്പകള്‍ ലഭ്യമാക്കുകയും ചെയ്യും .വ്യാപാരികളുടെ വായ്പകള്‍ അതിന്റെ സ്വഭാവമനുസരിച്ച് ബാങ്കുകള്‍ പുനക്രമീകരിക്കും. വ്യാപാരികള്‍ ക്ച്ചവടം പുനരാരംഭിച്ചതിന് ശേഷം സാമ്പത്തിക സുരക്ഷിതത്വമുണ്ടായി വായ്പകള്‍ തിരിച്ചടയ്ക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി ബാങ്കുകള്‍ യോഗത്തെ അറിയിച്ചു. സര്‍ക്കാരിന്റെ അടിയന്തര ധനസഹായം കൊടുക്കുന്നത് ജില്ലയില്‍ പുരോഗമിക്കുകയാണ്. 3200 പേര്‍ക്കുള്ള ധനസഹായത്തില്‍ 69 ഏണ്ണം കൂടിയാണ് ഇനിയും പൂര്‍ത്തിയാകാനുള്ളത്. അര്‍ഹരായവര്‍ വിട്ടു പോയിട്ടുണ്ടെങ്കില്‍ പരിശോധന നടത്തി ധനസഹായം ലഭ്യമാക്കും. ബാങ്ക് ഇന്‍ഷുറന്‍സ് ഉള്ളവരെയെല്ലാം അത് സംബന്ധിച്ച വിവരം ബാങ്കുകള്‍ ഉടന്‍ അറിയിക്കാനും യോഗം തീരുമാനിച്ചു. ജില്ലാ കളക്ടര്‍ ജീവന്‍ ബാബു, യൂണിയന്‍ ബാങ്ക് റീജിയണല്‍ ഹെഡ് വി പ്രദീപ്, ആര്‍ ബി ഐ ലീഡ് ഓഫീസര്‍ ജോസഫ് സി, നബാര്‍ഡ് ജില്ലാ ഡെവലപ്‌മെന്റ് ഓഫീസര്‍ അശോക് കുമാര്‍ നായര്‍, എല്‍ ഡി എം ജി