അടിമാലിയിൽ പൂട്ടിയ കാറിൽ ഭർത്താവ് ഉപേക്ഷിച്ച വീട്ടമ്മ മരിച്ചു
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പക്ഷാഘാതം വന്നു ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന ലൈലാമണി ഇന്നലെ വൈകിട്ട് 4.30ഓടെ യാണ് മരിച്ചത്.
കോട്ടയം: അടിമാലി പൊലീസ് സ്റ്റേഷനു സമീപം കാറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ വയനാട് സ്വദേശിനി ലൈലാമണി (56) മരിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പക്ഷാഘാതം വന്നു ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന ലൈലാമണി ഇന്നലെ വൈകിട്ട് 4.30ഓടെ യാണ് മരിച്ചത്.ഭര്‍ത്താവിനാല്‍ കാറില്‍ ഉപേക്ഷിച്ച നിലയില്‍ കഴിഞ്ഞ മാസം 17നാണു ലൈലാമണിയെ കണ്ടെത്തിയത്. സ്ഥലത്തെ ഓട്ടോ ഡ്രൈവർമാരാണ് അവശനിലയിൽ ഇവരെ കണ്ടത്. വാഹനം പൂട്ടിയനിലയിലായിരുന്നു. കട്ടപ്പനയില്‍ ഇരട്ടയാറില്‍ താമസിക്കുന്ന മകന്റെ അടുക്കലേക്ക് പോകും വഴിയാണ് ഇവരെ പൊലീസ് സ്റ്റേഷന് സമീപം ഭർത്താവ് മാത്യു ഉപേക്ഷിച്ചത്.
പൊലീസിന്റെ സഹായത്തോടെ പിന്നീട് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം 18ന് മകന്‍ മഞ്ജിത് എത്തിയാണ് ലൈലാമണിയെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയത്. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്