അമ്മയും മകളും ചേർന്ന് ഒരുകുടംബത്തിലെ അഞ്ചുപേരെ കൊന്നു

ബക്‌സ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസ് ഫെബ്രുവരി 26 ചൊവ്വാഴ്ച അറിയിച്ചതാണിത്. 9 വയസ്സു മുതല്‍ 42 വയസ്സുവരെയുള്ള അഞ്ചുപേരുടെ മൃതദേഹങ്ങളാണ് ഇവര്‍ താമസിച്ചിരുന്ന അപ്പോര്‍ട്ടുമെന്റില്‍ നിന്നും തിങ്കളാഴ്ച പോലീസ്

0

പെന്‍സില്‍വാനിയ: മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ കൊല്ലപ്പെട്ട കേസ്സില്‍ ഷാന ഡിക്രി(45), മകള്‍ ഡൊമിനിക്ക് ഡിക്രി(19) എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. ബക്‌സ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസ് ഫെബ്രുവരി 26 ചൊവ്വാഴ്ച അറിയിച്ചതാണിത്. 9 വയസ്സു മുതല്‍ 42 വയസ്സുവരെയുള്ള അഞ്ചുപേരുടെ മൃതദേഹങ്ങളാണ് ഇവര്‍ താമസിച്ചിരുന്ന അപ്പോര്‍ട്ടുമെന്റില്‍ നിന്നും തിങ്കളാഴ്ച പോലീസ് കണ്ടെടുത്തത്.

അറസ്റ്റിലായ രണ്ടുപേര്‍ ഉള്‍പ്പെടെ 7 പേരും ഒരുമിച്ചു ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതായിരുന്നുവെന്ന് ഷാന പോലീസിനോട് പറഞ്ഞു.ഷാനയുടെ രണ്ടു മക്കള്‍ നാ ഐറ സ്മരിത്ത്(25), ഡാമന്‍ ഡിക്രി(13), ഷാനയുടെ സഹോദരി ജാമില്ല കാംമ്പല്‍(42), ജാമില്ലായുടെ രണ്ടു ഇരട്ട പെണ്‍കുട്ടികള്‍ ഇമാനി(9), എറിക്ക്(9) എന്നിവരാണ് കൊല്ലപ്പെട്ടത്.

You might also like

-