“പെറ്റമ്മക്കല്ലേ വേദന അറിയൂ “വർക്കല ഇടവയിൽ അമ്മയെ മർദ്ദിച്ച മകനെതിരെ പരാതിയില്ലെന്ന് അമ്മ

"മകൻ മർദിച്ചു എനിക്ക് ഒരുപരാതിയുമില്ല അവൻ അങ്ങനെയൊന്നു ചെയ്യാറില്ല അവൻ കുടിച്ചിട്ടുണ്ടായിരുന്നു കുടിച്ചിട്ടു വന്ന അവൻ മകളെ ഉപദ്രവിച്ചു അപ്പോൾ ഞാൻ അവനെ തല്ലി അപ്പോഴാണ് അവൻ എന്നെ തല്ലിയത് 'അമ്മ പറഞ്ഞു

0

വർക്കല : മകന്റെ മർദ്ധനമേറ്റതിൽ തനിക്ക് പരത്തിയില്ലന്നു വർക്കലയിൽ മകന്റെ ക്രൂര മർദനമേറ്റ ‘അമ്മ പ്രതികരിച്ചു “മകൻ മർദിച്ചു എനിക്ക് ഒരുപരാതിയുമില്ല അവൻ അങ്ങനെയൊന്നു ചെയ്യാറില്ല അവൻ കുടിച്ചിട്ടുണ്ടായിരുന്നു കുടിച്ചിട്ടു വന്ന അവൻ മകളെ ഉപദ്രവിച്ചു അപ്പോൾ ഞാൻ അവനെ തല്ലി അപ്പോഴാണ് അവൻ എന്നെ തല്ലിയത് ‘അമ്മ പറഞ്ഞു

അതേസമയം വർക്കല ഇടവയിൽ അമ്മയെ മർദ്ദിച്ച മകൻ പിടിയിലായി. മകൻ റസാഖിനെയാണ് അയിരൂർ പൊലീസ് പിടികൂടിയത്. പാറപ്പുറം പ്രദേശത്തെ ഒരു വയലിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. വയലിൽ ഇയാളുണ്ടെന്ന് വിവരം ലഭിച്ചതൈനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി റസാഖിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. മൊഴി രേഖപ്പെടുത്തിയതിനു ശേഷമേ അറസ്റ്റ് ഉണ്ടാവൂ.

അതേസമയം, മാതാവിന് ഇയാൾക്കെതിരെ പരാതിയില്ലന്ന പൊലീസിനെ അറിയിച്ചതിനെത്തുടർന്നു പോലീസ് ഇപ്പോൾ ആശയക്കുഴപ്പത്തിലായിരിക്കുകയാണ് . മാതാവ് മൊഴി നൽകിയില്ലെങ്കിൽ പൊലീസ് സ്വമേഥയാ കേസെടുക്കും.
ഒരാഴ്ച മുൻപ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇന്നലെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. അമ്മയെ മർദ്ദിക്കുന്ന മകൻ റസാക്കിന്റെ ചിത്രങ്ങൾ സഹോദരിയാണ് ക്യാമറയിൽ പകർത്തിയത്. സംഭവത്തിന് ശേഷം റസാഖ് ഒളിവിലായിരുന്നു.

You might also like

-