അഫ്ഗാനിസ്താനിൽ ഷിയ പള്ളിക്കുനേരെയുള്ള ചാവേർ ആക്രമണത്തിൽ 43 -പേർ കൊല്ലപ്പെട്ടു
ബോംബാക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്‌റ്റേറ്റ് ( ഐഎസ്)ഏറ്റെടുത്തു. കഴിഞ്ഞ ദിവസം വൈകീട്ട് ഷിയ പള്ളിയിൽ നമസ്‌കാരത്തിന് എത്തിയവർക്ക് നേരെയായിരുന്നു ബോംബാക്രമണം. ഭീകരാക്രമണത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടതായാണ് സ്ഥികരിക്കാത്ത റിപ്പോർട്ട്ട്ടുണ്ട്
WARNING: GRAPHIC CONTENT – Scores of people were killed after a suicide bomber attacked a Shi'ite mosque in Afghanistan's northeastern Kunduz province. Islamic State claimed responsibility for the blast https://t.co/jvUsNXK8o4 pic.twitter.com/iyGthbNUI3
— Reuters (@Reuters) October 9, 2021
കാബൂൾ : അഫ്ഗാനിസ്താനിൽ ഷിയ പള്ളിക്കുനേരെയുള്ള ചാവേർ ആക്രമണത്തിൽ 43 -പേര് കൊല്ലപ്പെട്ടു കുണ്ടുസ് നഗരത്തിൽ 300 ൽ അധികം ആളുകൾ പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയിൽ പങ്കെടുക്കുന്ന സമയത്തായിരുന്നു പള്ളിക്കുള്ളിൽ ചാവേർ പൊട്ടിത്തെറിച്ചത് .ബോംബാക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്‌റ്റേറ്റ് ( ഐഎസ്)ഏറ്റെടുത്തു. കഴിഞ്ഞ ദിവസം വൈകീട്ട് ഷിയ പള്ളിയിൽ നമസ്‌കാരത്തിന് എത്തിയവർക്ക് നേരെയായിരുന്നു ബോംബാക്രമണം. ഭീകരാക്രമണത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടതായാണ് സ്ഥികരിക്കാത്ത റിപ്പോർട്ട്ട്ടുണ്ട്
നിരവധിയാളുകൾ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇനിയും ഉയർന്നേക്കാമെന്ന് പ്രദേശത്തെ ആരോഗ്യപ്രവർത്തകർ വ്യക്തമാക്കി.പള്ളിയിലുണ്ടായത് ചാവേറാക്രമണമെന്നാണ് താലിബാന്റെ സ്ഥിരീകരണം.നമസ്‌കാരത്തിന് എത്തിയവരുടെ ഇടയിലേക്ക് ഭീകരൻ കടന്നുകയറി പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
ദിവസങ്ങൾക്ക് മുൻപ് കാബൂളിൽ ഉണ്ടായ ഭീകരാക്രമണത്തിന്റെ ഭീതി ഒഴിയും മുൻപേയാണ് ഷിയാസിൽ ഉണ്ടായ ഭീകരാക്രമണം. താലിബാൻ ഭീകരർ അഫ്ഗാനിസ്താൻ പിടിച്ചടക്കുന്ന സമയത്ത് താലിബാനെതിരെ കടുത്ത പ്രതിഷേധ പോരാട്ടം നടത്തിയ പ്രദേശമാണ് ഷിയ പള്ളി നൽക്കുന്ന കുണ്ടൂസ്.