മുസ്ലിം പള്ളികള്‍ ശബ്ദ മലിനീകരണം ഉണ്ടാക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ നിര്‍ദേശം നിർദേശം
കിഴക്കന്‍ ഡല്‍ഹിയിലെ ചില മുസ്ലിം പള്ളികളില്‍ അനുവദനീയം ആയതിലും അധികം ശബ്ദമുണ്ടാക്കുന്നെന്ന പരാതിയില്‍ ആണ് നടപടി
ഡൽഹി: മുസ്ലിം പള്ളികള്‍ ശബ്ദ മലിനീകരണം ഉണ്ടാക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ നിര്‍ദേശം. കിഴക്കന്‍ ഡല്‍ഹിയിലെ ചില മുസ്ലിം പള്ളികളില്‍ അനുവദനീയം ആയതിലും അധികം ശബ്ദമുണ്ടാക്കുന്നെന്ന പരാതിയില്‍ ആണ് നടപടി. ട്രിബ്യൂണല്‍ അധ്യക്ഷന്‍ ആദര്‍ശ് ഗോയലിന്റെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. ശബ്ദമലിനീകരണം ഉണ്ടാക്കുന്നെങ്കില്‍ നടപടി സ്വീകരിക്കാനും ട്രിബ്യുണല്‍ നിര്‍ദേശിച്ചു. കിഴക്കന്‍ ഡല്‍ഹിയിലെ ചില മുസ്ലിം പള്ളികളില്‍ അനുവദനീയമായതിനേക്കാള്‍ ശബ്ദം ഉപയോഗിക്കുന്നുവെന്ന പരാതിയിലാണ് കോടതി നിര്‍ദേശം. അഖണ്ഡ ഭാരത് മോര്‍ച്ച എന്ന സംഘടന നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.