നടിയെ ആക്രമിച്ച കേസിൽ കൂടുതൽ സാക്ഷികൾ ആഷിക് അബുവും ചെമ്പൻ വിനോദും മഞ്ജു വാര്യറും, രഞ്ജു രഞ്ജിമാറും സാക്ഷിപട്ടികയിൽ

അന്വേഷണം പൂര്‍ത്തിയാകുംമുൻപ് വിചാരണ കോടതിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നതെന്ന ആക്ഷേപത്തെ സാധൂകരിക്കുന്ന എന്ത് തെളിവാണുള്ളതെന്നും അടിസ്ഥാന രഹിതമായ ആക്ഷേപങ്ങള്‍ ഉന്നയിച്ചാല്‍ സ്വാഭാവികമായി കോടതി ചെലവ് കൂടി ചുമത്തേണ്ടല്ലേയെന്ന ചോദ്യവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി.

0

കൊച്ചി| നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ ആരോപണത്തിൽ അടിസ്ഥാനമുണ്ടെന്ന് പൊലീസ്. കേസിൽ കൂടുതൽ തെളിവുകൾ ലഭിച്ചെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ആഷിക് അബുവും ചെമ്പൻ വിനോദും സാക്ഷികളാണ്. ഒപ്പം, മഞ്ജു വാര്യറും, രഞ്ജു രഞ്ജിമാറും കൂടി സാക്ഷികളാകും. വീട്ടിജോലിക്കാരനായിരുന്ന ദാസനെയും സാക്ഷി ചേർത്തു.‘ദിലീപ് തെളിവ് നശിപ്പിക്കാൻ നീക്കം നടത്തി. ദിലീപ്-ബാലചന്ദ്രകുമാർ ബന്ധത്തിൽ തെളിവ് ലഭിച്ചു. പൾസർ സുനിയുമായി ദിലീപിന് സാമ്പത്തിക ഇടപാടുണ്ട്. പണമിടപാടിന് തെളിവ് ലഭിച്ചതായും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു .110 സാക്ഷികളാണ് കേസിലുള്ളത്. കേസിൽ കാവ്യാ മാധവൻ സാക്ഷിയാകുമെന്ന് ഇന്നലെ തന്നെ പുറത്ത് വന്നിരുന്നു. ഒപ്പം കാവ്യാ മാധവന്റെ അച്ഛനും അമ്മയും കേസിൽ സാക്ഷികളാണ്. ദൃശ്യങ്ങൾ പൾസർ സുനിയിൽ നിന്നാണോ, അതോ മറ്റേതെങ്കിലും സ്രോതസ് വഴിയാണോ ദിലീപിന് ലഭിച്ചതെന്ന് മാത്രമാണ് ഇനി അറിയേണ്ടത്. ഇതുമായി ബന്ധപ്പെട്ട് കുറ്റപത്രത്തിൽ പരാമർശമില്ലെന്നാണ് റിപ്പോർട്ട്.

അതേസമയം കേസില്‍ അതിജീവിതയെ വിമര്‍ശിച്ച് ഹൈക്കോടതി വിചാരണക്കോടതി ജഡ്ജിക്കെതിരേ ആരോപണം ഉന്നയിച്ചത് എന്തടിസ്ഥാനത്തിലാണെന്ന് ഹൈക്കോടതി ചോദിച്ചു. കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമര്‍ശനം.സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ പെന്‍ഡ്രൈവ് വിചാരണ കോടതിയില്‍ നിന്നാണ് തുറന്നതെന്ന് അതിജീവിത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയതാണ് ഹൈക്കോടതിയുടെ വിമര്‍ശനങ്ങള്‍ക്ക് അടിസ്ഥാനം. പ്രോസിക്യൂഷന്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ചാണ് ആരോപണമുന്നയിച്ചതെന്ന് അതിജീവിതയുടെ അഭിഭാഷക മറുപടി നല്‍കി. ഇതിനുപിന്നാലെ പ്രോസിക്യൂഷന്‍ അന്വേഷണ വിവരങ്ങള്‍ ചോര്‍ത്തുകയാണോയെന്ന മറുചോദ്യവും ഹൈക്കോടതി ആരാഞ്ഞു.

കേസില്‍ നിര്‍ണായകമായ ദൃശ്യങ്ങള്‍ ചോര്‍ന്നത് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. എവിടെനിന്നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നതെന്നും ആരെല്ലാമാണ് ഇത് കണ്ടതെന്ന കാര്യത്തിലും ഇതുവരെ വ്യക്തത വന്നിട്ടില്ല. അന്വേഷണം പൂര്‍ത്തിയാകുംമുൻപ് വിചാരണ കോടതിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നതെന്ന ആക്ഷേപത്തെ സാധൂകരിക്കുന്ന എന്ത് തെളിവാണുള്ളതെന്നും അടിസ്ഥാന രഹിതമായ ആക്ഷേപങ്ങള്‍ ഉന്നയിച്ചാല്‍ സ്വാഭാവികമായി കോടതി ചെലവ് കൂടി ചുമത്തേണ്ടല്ലേയെന്ന ചോദ്യവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി.സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ പെന്‍ഡ്രൈവ് വിചാരണ കോടതിയില്‍ നിന്നാണ് തുറന്നതെന്ന് അതിജീവിത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയതാണ് ഹൈക്കോടതിയുടെ വിമര്‍ശനങ്ങള്‍ക്ക് അടിസ്ഥാനം. പ്രോസിക്യൂഷന്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ചാണ് ആരോപണമുന്നയിച്ചതെന്ന് അതിജീവിതയുടെ അഭിഭാഷക മറുപടി നല്‍കി. ഇതിനുപിന്നാലെ പ്രോസിക്യൂഷന്‍ അന്വേഷണ വിവരങ്ങള്‍ ചോര്‍ത്തുകയാണോയെന്ന മറുചോദ്യവും ഹൈക്കോടതി ആരാഞ്ഞു.

കേസില്‍ നിര്‍ണായകമായ ദൃശ്യങ്ങള്‍ ചോര്‍ന്നത് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. എവിടെനിന്നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നതെന്നും ആരെല്ലാമാണ് ഇത് കണ്ടതെന്ന കാര്യത്തിലും ഇതുവരെ വ്യക്തത വന്നിട്ടില്ല. അന്വേഷണം പൂര്‍ത്തിയാകുംമുൻപ് വിചാരണ കോടതിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നതെന്ന ആക്ഷേപത്തെ സാധൂകരിക്കുന്ന എന്ത് തെളിവാണുള്ളതെന്നും അടിസ്ഥാന രഹിതമായ ആക്ഷേപങ്ങള്‍ ഉന്നയിച്ചാല്‍ സ്വാഭാവികമായി കോടതി ചെലവ് കൂടി ചുമത്തേണ്ടല്ലേയെന്ന ചോദ്യവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി.

You might also like

-