ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 7000 ത്തിലധികം പലസ്തിനികൾ കൊല്ലപ്പെട്ടു വെടിനിർത്തൽ ആവശ്യപ്പെട്ട് യൂറോപ്യൻ യൂണിയൻ

അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിൻ നഗരത്തിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നിരവധിപേർകൊല്ലപ്പെട്ടിട്ടുണ്ട് 10 ഫലസ്തീനികൾ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.കൊല്ലപ്പെട്ടവരിൽ ഒരാൾ ആയുധധാരി യാണ് ഇതോടെ ഒക്‌ടോബർ ഏഴിന് ശേഷം അധിനിവേശ വെസ്റ്റ് ബാങ്കിൽ കൊല്ലപ്പെട്ടവരുടെ ആകെ എണ്ണം 108 ആ

0

ടെൽ അവീവ്| രാത്രിയിൽ ഇസ്രായേൽ ഗാസയിൽ നടത്തിയ ആക്രമണത്തിൽ നിരവധി കെട്ടിടങ്ങൾ കാർന്നു ഇസ്രയേൽ ടാങ്കുകൾ ഗാസ അതിർത്തിയിൽ പ്രവേശിച്ചു. ഇന്നും ഗാസയിൽ കനത്ത ബോംബാക്രമണമാണ് ഇസ്രയേൽ നടത്തിയത്. ഡസൻ കണക്കിന് ആളുകൾ കൊല്ലുപെട്ടു , മരിച്ചവരിൽ സ്ത്രീകളും കുട്ടികളും.ഉൾപെടും ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 7000 ത്തിലധികം പലസ്തിനികൾ കൊല്ലപ്പെട്ടതായാണ് ഗമസ് നിയന്ത്രണത്തിലുള്ള ആരോഗ്യമന്ത്രാലയം പറയുന്നത് .ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ 50 ബന്ദികൾ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. ലബനോൻ അതിർത്തിയിലും ആക്രമണം തുടരുകയാണ്.

അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിൻ നഗരത്തിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നിരവധിപേർകൊല്ലപ്പെട്ടിട്ടുണ്ട് 10 ഫലസ്തീനികൾ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.കൊല്ലപ്പെട്ടവരിൽ ഒരാൾ ആയുധധാരി യാണ് ഇതോടെ ഒക്‌ടോബർ ഏഴിന് ശേഷം അധിനിവേശ വെസ്റ്റ് ബാങ്കിൽ കൊല്ലപ്പെട്ടവരുടെ ആകെ എണ്ണം 108 ആയി.

സിറിയയിലെ രണ്ട് കേന്ദ്രങ്ങൾ അമേരിക്ക ആക്രമിച്ചതായി പെന്റഗൺ പറഞ്ഞു ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സും ഇറാൻ പിന്തുണയുള്ള ഗ്രൂപ്പുകളും കേന്ദ്രങ്ങളുമാണ് ആക്രമിച്ചത് , ഇറാഖിലെയും സിറിയയിലെയും യുഎസ് സേനയ്‌ക്കെതിരായ തുടർച്ചയായ ആക്രമണങ്ങളെത്തുടർന്ന്.നടപടി .
ഇറാന്റെ പിന്തുണയുള്ള സായുധ സംഘങ്ങളെ വാഷിംഗ്ടൺ കുറ്റപ്പെടുത്തിയ യുഎസ് ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് മറുപടി നൽകുമെന്ന് പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം പ്രതിജ്ഞയെടുത്തതിന് പിന്നാലെയാണ് ആക്രമണം.പഞ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണത്തിൽ ഇറാന് മുന്നറിയിപ്പുമായി അമേരിക്കൻ രംഗത്തുവന്നു. മേഖലയിലേക്ക് 900 സൈനികരെ കൂടി വിന്യസിക്കുമെന്നും അമേരിക്ക അറിയിച്ചു. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖാംനയിക്ക് ജോ ബൈഡൻ മുന്നറിയിപ്പ് നൽകിയതായി അമേരിക്കൻ ദേശീയ സുരക്ഷാ വക്താവ് വ്യക്തമാക്കി. ആരാണ് ആക്രമണത്തിന് പിന്നിലെന്ന് സിറിയ വ്യക്തമാക്കിയിട്ടില്ല. ഹമാസ് പ്രതിനിധികൾ മോസ്കോയിലെത്തിയതായി റഷ്യ സ്ഥിരീകരിച്ചു. ഇന്ന് സമാധാനത്തിനായുള്ള നർണ്ണായക ചർച്ചകൾ നടക്കുമെന്നും റഷ്യ അവകാശപ്പെട്ടു.റഷ്യയുടെ നീക്കത്തെ ശക്തമായി എതിർത്ത് ഇസ്രയേൽ രംഗത്തെത്തി. ഐഎസിനേക്കാളും മോശമായ ഭീകര സംഘടനയാണ് ഹമാസെന്നായിരുന്നു ഇസ്രയേലിന്റെ പ്രതികരണം.
അതേസമയം ഇസ്രയേൽ – ഹമാസ് യുദ്ധത്തിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് യൂറോപ്യൻ യൂണിയൻ. ഗാസയിലേക്ക് സഹായം എത്തിക്കാൻ വെടിനിർത്തൽ വേണമെന്ന പ്രമേയം പാസ്സാക്കി. ഏഴ് മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലാണ് 27 രാജ്യങ്ങൾ ഒപ്പിട്ട പ്രമേയം പാസ്സാക്കിയത്.

You might also like

-