തെരെഞ്ഞെടുപ്പ് പ്രവർത്തങ്ങളിൽ വീഴ്ച്ച മുൻ മന്ത്രി ജി സുധാകരനെതിരെ കൂടുതൽ പരാതികൾ.

ജി സുധാകരന്‍ തന്നെയും കുടുംബത്തെയും ദ്രോഹിച്ചുവെന്ന് മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം വേണുഗോപാല്‍ പറഞ്ഞു. മന്ത്രി സജി ചെറിയാന്‍, എ എം ആരിഫ് എംപി എന്നിവരും എച്ച് സലാം ഉന്നയിച്ച പരാതികളെ പിന്തുണച്ചു. ഏരിയാ കമ്മിറ്റികളില്‍ നിന്ന് ഹാജരായവരില്‍ ജി സുധാകരനെ പിന്തുണച്ചത് വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ്.

0

ആലപ്പുഴ:അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവർത്തന വീഴ്ച അന്വേഷിക്കുന്ന സിപിഎം അന്വേഷണ കമ്മീഷന് മുന്നിൽ മുൻ മന്ത്രി ജി സുധാകരനെതിരെ കൂടുതൽ പരാതികൾ. മന്ത്രി സജി ചെറിയാൻ, എ.എം ആരിഫ് എം.പി എന്നിവരും എച്ച്. സലാം ഉന്നയിച്ച പരാതികളെ പിന്തുണച്ചു. രണ്ടംഗ കമ്മിഷൻ പ്രാഥമിക ഘട്ട തെളിവെടുപ്പ് പൂർത്തിയാക്കി. ജി സുധാകരന്‍ തന്നെയും കുടുംബത്തെയും ദ്രോഹിച്ചുവെന്ന് മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം വേണുഗോപാല്‍ പറഞ്ഞു. മന്ത്രി സജി ചെറിയാന്‍, എ എം ആരിഫ് എംപി എന്നിവരും എച്ച് സലാം ഉന്നയിച്ച പരാതികളെ പിന്തുണച്ചു. ഏരിയാ കമ്മിറ്റികളില്‍ നിന്ന് ഹാജരായവരില്‍ ജി സുധാകരനെ പിന്തുണച്ചത് വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ്.

ഇന്നലെയും ഇന്നുമായാണ് കമ്മീഷന്‍ തെളിവെടുപ്പ് നടത്തിയത്. റിപ്പോര്‍ട്ട് സംസ്ഥാന നേതൃത്വത്തിന് നല്‍കും. തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളായി പ്രവര്‍ത്തിച്ചവരില്‍ ഭൂരിപക്ഷവും ജി സുധാകരന് എതിരെ മൊഴി നല്‍കി.60തോളം പേര്‍ ഇന്ന് മൊഴി നല്‍കിയതില്‍ 15 പേര്‍ മാത്രമാണ് ജി സുധാകരന് പിന്തുണ നല്‍കിയത്. ജി സുധാകരന് വീഴ്ച പറ്റിയെന്ന് ഭൂരിപക്ഷവും കരുതുന്നു. നിലവില്‍ ആലപ്പുഴയിലെ പാര്‍ട്ടിയില്‍ ഉള്ളത് ജി സുധാകരന്‍ ഒറ്റപ്പെടുന്ന സാഹചര്യമാണ്.

ആലപ്പുഴ- അമ്പലപ്പുഴ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റികളിലെ അംഗങ്ങളും ജി സുധാകരനെ പിന്തുണച്ചില്ല. വികസന രേഖ ഉണ്ടാക്കിയതിലും നേതാവിന് വീഴ്ച പറ്റിയെന്ന് ആരോപണം. തെരഞ്ഞെടുപ്പ് ഫണ്ടില്‍ ഇടപെടല്‍ നടത്തിയില്ലെന്നും നേതൃത്വം നല്‍കിയില്ലെന്നും കുറ്റപ്പെടുത്തല്‍. അതേസമയം പാര്‍ട്ടി നോട്ടിസ് നല്‍കാത്ത ആളുകളും പരാതി നല്‍കാനെത്തി. എഴുതി തയ്യാറാക്കിയ പരാതിയുമായാണ് മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം വേണുഗോപാല്‍ എത്തിയത്..കേന്ദ്രകമ്മിറ്റി അംഗം എളമരം കരീമും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ജെ തോമസും അടങ്ങുന്ന രണ്ടംഗ കമ്മീഷൻ ജില്ലയിലെ പ്രാഥമികഘട്ട തെളിവെടുപ്പ് പൂർത്തിയാക്കി. അടുത്തമാസം ഒരു തവണ കൂടി ജില്ലയിലെത്തിയ ശേഷമാകും കമ്മീഷൻ അന്തിമ റിപ്പോർട്ട് സംസ്ഥാന നേതൃത്വത്തിന് സമർപ്പിക്കുക..

You might also like

-