സംസ്ഥാനത്ത് 12 പേര്‍ക്ക് കൊറോണ; ഭീതിയല്ല ജാഗ്രതയാണ് വേണ്ടത്- മുഖ്യമന്ത്രി

പത്തനംതിട്ട ജില്ലയില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന രണ്ട് പേര്‍ക്കാണ് ഇപ്പോള്‍ രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്

0

പത്തനംതിട്ട: സംസ്ഥാനത്ത് 12 പേര്‍ക്കു കൂടി കൊവിഡ് 19 ബാധ സ്ഥിരീകരിച്ചു. ആദ്യം രോഗബാധ സ്ഥിരീകരിച്ച ഇറ്റലിയില്‍ നിന്നും വന്ന റാന്നി സ്വദേശികളുമായി അടുത്ത് ഇടപഴകിയവര്‍ക്കാണ് ഇപ്പോള്‍ കൊവിഡ് 19 സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു .

ഇതോടെ പത്തനംതിട്ട ജില്ലയില്‍ മാത്രം കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴായി. ഇറ്റലിയില്‍ നിന്നും വന്ന ദമ്ബതികള്‍, ഇവരുടെ മകന്‍, അയല്‍വാസികളും ബന്ധുക്കളുമായി ഒരു സ്ത്രീയും പുരുഷനും എന്നീ അഞ്ച് പേര്‍ക്ക് നേരത്തെ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇവരുമായി അടുത്ത് ഇടപഴകിയവരില്‍ നിന്നും രോഗലക്ഷങ്ങള്‍ കണ്ടെത്തിയ 21 പേരെ നേരത്തെ കോഴഞ്ചേരി ആശുപത്രിയിലെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റിയിരുന്നു. ഇവരില്‍പ്പെട്ട രണ്ട് പേര്‍ക്കാണ് ഇപ്പോള്‍ രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത് .

You might also like

-