മാനേജരെ പീഡിപ്പിച്ച കേസിൽ മോൻസനെ ഇന്ന് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങും
മോൻസൺ മാവുങ്കലുമായി ബന്ധമുണ്ടന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയ ഐ ജി ലക്ഷ്മണിനെ സസ്പെൻഡ് ചെയ്തിരുന്നു
കൊച്ചി | പുരാവസ്തു മ്യൂസിയത്തിലെ . കളമശേരി ക്രൈംബ്രാഞ്ച് യൂണിറ്റാണ് മോൻസനെ കസ്റ്റഡിയിലെടുക്കുക. സഹോദരനെ ലഹരിമരുന്ന് കേസിൽ പ്രതിയാക്കും എന്ന് ഭീഷണിപ്പെടുത്തിയാണ് മോൻസൺ പീഡിപ്പിച്ചത് എന്നാണ് യുവതിയുടെ പരാതി. പീഡന ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടർന്നു എന്നും മൊഴിയിലുണ്ട്.
മോൻസൺ മാവുങ്കലുമായി ബന്ധമുണ്ടന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയ ഐ ജി ലക്ഷ്മണിനെ സസ്പെൻഡ് ചെയ്തിരുന്നു. ലക്ഷ്മണിന്റെ പങ്ക് വ്യക്തമാക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. ഇതേ തുടർന്നാണ് സസ്പെൻഷൻ. ഐജിക്കെതിരെ വനിത എംപിയുടെ പരാതിയും സർക്കാരിന് ലഭിച്ചിരുന്നു. ആന്ധ്രയിലെ ഒരു വനിത എംപിയാണ് ഐജി ലക്ഷ്മണക്കെതിരെ പരാതി നൽകിയത്.