മോഹൻലാൽ എത്തും ! .. തൊടുപുഴ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ഒന്നാം വാർഷികാഘോഷത്തിലേക്ക്

35ലധികം സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങൾക്കൊപ്പം മെഡിക്കൽ, പാരാമെഡിക്കൽ, ഡയഗ്നോസ്റ്റിക് വിഭാഗങ്ങളും ഇവിടെ പ്രവർത്തിക്കുന്നു. സമഗ്രമായ ആരോഗ്യ മേഖലാ വികസനമാണ് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന്റെ ലക്ഷ്യം

തൊടുപുഴ | മികച്ച ചികിത്സക്ക് ക്ലേശം നേരിടുന്ന ഇടുക്കിജില്ലയിലേക്ക് ചിലവുകുറഞ്ഞ സൂപ്പർ സ്പെഷ്യാലിറ്റി ആരോഗ്യ സേവനങ്ങൾക്ക് പുതുമുഖം നൽകിയ തൊടുപുഴ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ (ബി എം എച്ച്), അഭിമാനകരമായ ഒന്നാം വാർഷികം പിന്നിടുന്നു.2025 നവംബർ 15ന് ബി എം എച്ച് തൊടുപുഴയിൽ നടക്കുന്ന വാർഷികാഘോഷത്തിൽ മലയാള സിനിമയുടെ ഇതിഹാസം പദ്മഭൂഷൺ ലഫ്. കേണൽ. മോഹൻലാൽ മുഖ്യാതിഥിയായി പങ്കെടുക്കും. വാർഷികാഘോഷ വേളയിൽ പുതുതായി ആരംഭിച്ച കാത്ത് ലാബ്, സി.ടി., എം.ആർ.എെ. യൂണിറ്റ് എന്നിവയുടെ ഒൗദ്യോഗിക ഉദ്ഘാടനവും നടക്കും.

ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, ഇടുക്കി എം.പി. ഡീൻ കുര്യാക്കോസ്, തൊടു
പുഴ എം.എൽ.എ. പി.ജെ. ജോസഫ്, മുവാറ്റുപുഴ എം.എൽ.എ. മാത്യു കുഴൽനാടൻ, ജില്ലാ കളക്ടർ ഡോ. എസ്. ദിനേശൻ, ജില്ലാ പോലീസ് മേധാവി സാബു മാത്യൂസ് കെ. എം., തൊടുപുഴ നഗരസഭ ചെയർമാൻ കെ. ദീപക്, സി.പി.എെ.എം. ജില്ലാ സെക്രട്ടറി സി.വി. വർഗീസ്, ഡി.സി.സി. പ്രസിഡന്റ് സി.പി. മാത്യു,  ബി.ജെ.പി. ജില്ലാ പ്രസിഡന്റ്, ടി.പി. സനു, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.എ. ഷുക്കൂർ തൊടുപുഴ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ് ഡോ. സോണി തോമസ് തുടങ്ങിയ നിരവധി പ്രമുഖർ പങ്കെടുക്കും

1987ൽ കോഴിക്കോട് ആരംഭിച്ച ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ, നാല് പതിറ്റാണ്ടുകൾ നീണ്ടുനിൽക്കുന്ന സേവന പാരമ്പര്യത്തോടെ ഇന്ന് കേരളത്തിലെ ജനങ്ങൾക്ക് വിശ്വാസ്യതയുടെയും പ്രതിബദ്ധതയുടെയും പ്രതീകമായി മാറിയിരിക്കുന്നു. തൊടുപുഴ നഗരത്തിന്റെ ഹൃദയഭാഗത്ത് പ്രവർത്തനം ആരംഭിച്ച ബി.എം.എച്ച്, ഒരു വർഷം പൂർത്തിയാക്കുമ്പോൾ ഇടുക്കി ജില്ലയ്ക്ക് ലോകോത്തര നിലവാരത്തിലുള്ള ആരോഗ്യ സേവന
ങ്ങൾ ലഭ്യമാക്കുന്ന സുപ്രധാന കേന്ദ്രമായി മാറിയിരിക്കുന്നു. ഇതോടെ ജില്ലയിലെ ആരോഗ്യ മേഖലയിലെ പുരോഗതിക്ക് പുതിയ അധ്യായം എഴുതപ്പെട്ടിരിക്കുകയാണ് .

35ലധികം സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങൾക്കൊപ്പം മെഡിക്കൽ, പാരാമെഡിക്കൽ, ഡയഗ്നോസ്റ്റിക് വിഭാഗങ്ങളും ഇവിടെ പ്രവർത്തിക്കുന്നു. സമഗ്രമായ ആരോഗ്യ മേഖലാ വികസനമാണ് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന്റെ
ലക്ഷ്യം എന്ന് ബി.എം.എച്ച്. ചെയർമാൻ ഡോ. കെ.ജി. അലക്സാണ്ടർ വ്യക്തമാക്കി. ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിൽ തൊടുപുഴ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ എന്നും പ്രതിജ്ഞാബദ്ധമായി പ്രവർത്തിക്കുമെന്ന് സി.ഇ.ഒ. ഡോ. ലഫ്. കേണൽ ജയ് കിഷൻ കെ. പി. വാർത്താസമ്മേളനത്തിൽ പറഞ്ഞു .

സി.ഇ.ഒ. ഡോ. ലഫ്. കേണൽ ജയ് കിഷൻ കെ. പി., ജി. എം – ഓപ്പറേഷൻസ് സൂരജ്‌ തോമസ്, എജി എം, ബിസിനസ്‌ ഡെവലപ്പ്മെന്റ് ഗോകുൽ നാരായണൻ കുട്ടി എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

You might also like

-