ആനക്കൊമ്പ് കേസില്‍ മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ “സാധാരണക്കാരൻ ആണെങ്കിൽ സർക്കാർ ഇങ്ങനെ ഇളവ് നൽകുമോ?ഹൈക്കോടതി

കേസിൽ പ്രതി ആയ ശേഷമാണ് ആനക്കൊമ്പിന് ഉടമസ്ഥാവകാശം നൽകിയതെന്നും കോടതി പറഞ്ഞു. നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്ന് പറഞ്ഞ കോടതി, സാധാരണക്കാരൻ ആണെങ്കിൽ ഇപ്പോൾ ജയിലിൽ ആയേനെ എന്നും കൂട്ടിച്ചേര്‍ത്തു.

0

കൊച്ചി|മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. ചരിഞ്ഞ നാട്ടനയുടെ കൊമ്പാണ് കൈവശം ഉണ്ടായിരുന്നതെന്നും സർക്കാർ കോടതിയെ അറിയിച്ചു. സാധാരണക്കാരൻ ആണെങ്കിൽ സർക്കാർ ഇങ്ങനെ ഇളവ് നൽകുമോ എന്നായിരുന്നു കോടതിയുടെ ചോദ്യം.കേസിൽ പ്രതി ആയ ശേഷമാണ് ആനക്കൊമ്പിന് ഉടമസ്ഥാവകാശം നൽകിയതെന്നും കോടതി പറഞ്ഞു. നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്ന് പറഞ്ഞ കോടതി, സാധാരണക്കാരൻ ആണെങ്കിൽ ഇപ്പോൾ ജയിലിൽ ആയേനെ എന്നും കൂട്ടിച്ചേര്‍ത്തു. ചരിഞ്ഞ നാട്ടനയുടെ കൊമ്പാണ് കൈവശം ഉണ്ടായിരുന്നതെന്ന് മോഹൻലാലും കോടതിയില്‍ വാദിച്ചു. ഇത് വൈൽഡ് ലൈഫ് ആക്ടിന്റെ പരിധിയിൽ വരില്ലെന്നായിരുന്നു മോഹന്‍ലാലിന്‍റെ വാദം.

മോഹന്‍ലാലിനെ അപകീര്‍ത്തിപ്പെടുത്താനാണ് ഹർജിക്കാര്‍ ശ്രമിക്കുന്നതെന്നാണ് സര്‍ക്കാര്‍ പെരുമ്പാവൂർ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നത്. നേരത്തെ അനധിക അനധികൃതമായി ആനക്കൊമ്പ് കൈവശം വെച്ച സംഭവത്തില്‍ വനംവകുപ്പ് വന്യജീവി സംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുക ൾ .പ്രകാരം കേസെടുത്ത സര്‍ക്കാരാണ് ഇപ്പോള്‍ മോഹന്‍ലാലിന് അനുകൂലമായി രംഗത്തെത്തിയത്.

ആനക്കൊമ്പ് കൈവശം വെച്ചതിനെതിരായ കേസില്‍ മോഹൻലാലിനെതിരായ  പ്രോസിക്യൂഷന്‍ നടപടികള്‍ പിന്‍വലിക്കാന്‍ സര്‍ക്കാരിന്റെ ഈ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ടാണ് രണ്ടുപേര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്. ജയിംസ് മാ എ എ പൗലോസ് എന്നിവര്‍ നല്‍കിയ ഹർജികളെ എതിര്‍ത്താണ് സര്‍ക്കാര്‍ കോടതിയില്‍ വിശദീകരണം നല്‍കിയത്. കോടതിയ കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കരുതെന്ന് കരുതിയാണ് കേസില്‍ മോഹന്‍ലാലിനെതിരായ പ്രോസിക്യൂഷന്‍ നടപടികള്‍ പിന്‍വലിക്കാന്‍ കോടതിയുടെ അനുമതി തേടിയത് എന്നാണ് സംസ്ഥാന സര്‍ക്കാര്‍ വാദം.

ഈ കേസില്‍ ഹര്‍ജി നല്‍കാനുള്ള ഹരജിക്കാരുടെ നിയമപരമായ അവകാശത്തെയും സര്‍ക്കാര്‍ കോടതിയില്‍ ചോദ്യം ചെയ്ത ചോദ്യം ചെയ്തു. പൊതുതാല്‍പര്യമോ പൊതുപണമോ കേസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും അതിനാല്‍ ഹർജിക്കാര്‍ക്ക് നിയമപരമായി കേസില്‍ ഹര്‍ജി നല്‍കാന്‍ അവകാശമില്ലെന്നുമാണ് സര്‍ക്കാരിന്റെ വാദം. മോഹൻലാലിന് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റും കൈവശാവകാശം പ്രഖ്യാപിക്കാന്‍ അനുമതിയും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അനധികൃത സ്വത്ത് സംബന്ധിച്ച ചോദ്യം ഇക്കാര്യത്തില്‍ പ്രസക്തമല്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വിശദീകരിച്ചു. എന്നാല്‍ മോഹന്‍ലാലിനെതിരെ കേസ് എടുക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ കൈവശം ഇത്തരം അനുമതി സര്‍ട്ടിഫിക്കറ്റോ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റോ ഉണ്ടായിരുന്നില്ല എന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചു

ആനക്കൊമ്പ് കേസ് പിൻവലിക്കാനുള്ള പ്രോസിക്യൂഷൻ ഹർജി തള്ളിയത് ചോദ്യം ചെയ്താണ് മോഹൻലാൽ കോടതിയെ സമീപിച്ചത്. 2012 ൽ ആണ് മോഹൻലാലിന്‍റെ വീട്ടിൽ നിന്ന് ആനക്കൊമ്പ് പിടികൂടിയത്. 4 ആനക്കൊമ്പുകളാണ് ആയിരുന്നു ആദായ നികുതി വകുപ്പ് മോഹൻലാലിന്‍റെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. മോഹൻലാലിന് ആനക്കൊമ്പ് കൈമാറിയ കൃഷ്ണകുമാറും മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്

You might also like

-