നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും അറിയില്ലെന്ന്മോഹൻലാൽ

നടിയെ ഒരിക്കലും ഒറ്റപ്പെടുത്തിയിട്ടില്ല. എല്ലാ പരിപാടികളിലും ക്ഷണിക്കാറുണ്ട്. രണ്ട് പേര്‍ മാത്രമാണ് അമ്മയില്‍ നിന്നും രാജി വച്ചിട്ടുള്ളത്.

0

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും അറിയില്ലെന്ന് താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് മോഹൻലാൽ പറഞ്ഞു. ദിലീപിനെ പുറത്താക്കാൻ തീരുമാനിച്ചത് അവയ്‌ലബിൾ അംഗങ്ങളുടെ യോഗം ചേർന്നാണ്. അത് സന്പൂർണ യോഗമായിരുന്നില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ദിലീപിന്റെ പ്രശ്നം വന്നപ്പോൾ എന്ത് ചെയ്യണം എന്ന തത്രപ്പാടിലായിരുന്നു എല്ലാവരും. ആകെ ആശയക്കുഴപ്പം ഉണ്ടായിരുന്നു. ദിലീപിന്റെ കാര്യത്തിലെ സത്യാവസ്ഥ എന്താണെന്ന് ഇപ്പോഴും അറിയില്ല. ദിലീപ് ഇപ്പോഴും സംഘടനയ്ക്ക് പുറത്ത് തന്നെയാണെന്നും ലാൽ പറഞ്ഞു.തിരിച്ചെടുക്കുന്ന കാര്യം പറഞ്ഞപ്പോൾ ആരും എതിർപ്പ് പ്രകടിപ്പിച്ചില്ല ദിലീപിനെ തിരിച്ചെടുത്തപ്പോൾ പ്രതിഷേധിക്കുന്നവരെ ആരെയും അന്ന് യോഗത്തിൽ അഭിപ്രായം പറയുന്നത് കണ്ടില്ല.ദിലീപ് നിലവിൽ അമ്മ സംഘടനയില്ല നടി അവസരങ്ങള്‍ ഇല്ലാതാക്കുന്നുവെന്ന് കാണിച്ച് ആക്രമണത്തിനിരയായ നടി രേഖാമൂലം പരാതി നല്‍കിയില്ല. ഉണ്ടെങ്കില്‍ നടപടി എടുക്കുമായിരുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. നടിയെ ഒരിക്കലും ഒറ്റപ്പെടുത്തിയിട്ടില്ല. എല്ലാ പരിപാടികളിലും ക്ഷണിക്കാറുണ്ട്. രണ്ട് പേര്‍ മാത്രമാണ് അമ്മയില്‍ നിന്നും രാജി വച്ചിട്ടുള്ളത്. രണ്ട് പേരുടെ രാജിക്കത്ത് മാത്രമാണ് സംഘടനക്ക് കിട്ടിയിട്ടുള്ളത്. രാജി സ്വീകരിക്കുന്ന കാര്യത്തില്‍ ജനറല്‍ ബോഡിയാണ് തീരുമാനമെടുക്കേണ്ടതെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഇതുവരെ എഴുതിയുള്ള പരാതി തന്നിട്ടില്ല. ഭാവനയും രമ്യ നമ്പീശനും മാത്രമെ രാജിക്കത്ത് തന്നിട്ടുള്ളൂ

തിലകനെ പുറത്താക്കിയ തീരുമാനം എല്ലാവരും ചേർന്ന് എടുത്തതാണ്. വിദേശത്തായിരുന്നതിനാലാണ് മാധ്യമങ്ങളെ കാണാൻ വൈകിയ അമ്മ യോഗത്തിന് മാധ്യമങ്ങളെ ക്ഷണിക്കാതിരുന്നത് തെറ്റായി എന്ന് മോഹൻലാൽപറഞ്ഞു

You might also like

-