മോദിക്ക് മോടികൂട്ടാൻ 5243.73 കോടിയുടെ പരസ്യം

2015ല്‍ ഈ തുക ആദ്യവര്‍ഷത്തേക്കാള്‍ കൂടി. 1160.16 കോടി രൂപയാണ് രണ്ടാം വര്‍ഷം പരസ്യങ്ങള്‍ക്കായി ചിലവാക്കിയത്. ഇതില്‍ 508.22 കോടി പ്രിന്റിലും 531.60 കോടി ഇലക്ട്രോണിക്, ശ്രവ്യ മാധ്യമങ്ങളിലും 120.34 കോടി ഔട്ട്‌ഡോര്‍ പബ്ലിസിറ്റിക്കും വേണ്ടി ചിലവഴിച്ചു

0

ഡൽഹി :2014ല്‍ അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി മാത്രം ചിലവാക്കിയത് 5243.73 കോടി രൂപ. കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ സിങ് റോത്തോറാണ് പാര്‍ലമെന്റില്‍ കണക്കുകള്‍ പുറത്തുവിട്ടത്.അധികാരത്തിലെത്തി ആദ്യ വര്‍ഷമായ 2014ല്‍ മാത്രം 979.78 കോടിയാണ് മോദി സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി ചിലവാക്കിയത്. ഇതില്‍ 424.84 കോടി അച്ചടി മാധ്യമങ്ങളിലും 473.67 കോടി ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിലും പരസ്യം നല്‍കാന്‍ വേണ്ടി ചിലവഴിച്ചു. ഔട്ട്‌ഡോര്‍ പബ്ലിസിറ്റിക്കുവേണ്ടി 81.27 കോടി രൂപയും ചിലവാക്കി.

2015ല്‍ ഈ തുക ആദ്യവര്‍ഷത്തേക്കാള്‍ കൂടി. 1160.16 കോടി രൂപയാണ് രണ്ടാം വര്‍ഷം പരസ്യങ്ങള്‍ക്കായി ചിലവാക്കിയത്. ഇതില്‍ 508.22 കോടി പ്രിന്റിലും 531.60 കോടി ഇലക്ട്രോണിക്, ശ്രവ്യ മാധ്യമങ്ങളിലും 120.34 കോടി ഔട്ട്‌ഡോര്‍ പബ്ലിസിറ്റിക്കും വേണ്ടി ചിലവഴിച്ചു. മൂന്നാംവര്‍ഷം പരസ്യങ്ങള്‍ക്കായി ചിലവാക്കിയ തുക വീണ്ടും ഉയര്‍ന്നു. 1264.26 കോടിയാണ് മൂന്നാം വര്‍ഷം ചിലവഴിച്ചത്.ഇതുവരെ ആകെ 2,282 കോടി അച്ചടി മാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്കായും 2,312.59 കോടി ഇലക്ട്രോണിക് മാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്കായും ചിലവഴിച്ചു. 651.14 കോടിയാണ് ഔട്ട്‌ഡോര്‍ പബ്ലിസിറ്റിക്കായി ചിലവഴിച്ചത്.

You might also like

-