ഉംപുൻ ചുഴലിക്കാറ്റ് ദുരിതമേഖല പ്രധാനമന്ത്രി സന്ദർശിക്കും
ഡൽഹി :ഉംപുൻ ചുഴലിക്കാറ്റ് നാശം വിതച്ച മേഖലകൾ പ്രധാനമന്ത്രി ഇന്ന് സന്ദര്‍ശിക്കും. നാശനഷ്ടങ്ങളും ദുരിതാശ്വാസ പ്രവ൪ത്തനങ്ങളും വിലയിരുത്തും. പശ്ചിമ ബംഗാളിൽ മരിച്ചവരുടെ എണ്ണം 72 ആയി. മരണവും നാശനഷ്ടവും ഇനിയും ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ്. മരിച്ചവരുടെ ബന്ധുക്കൾക്ക് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി രണ്ടര ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.ദുരിതം മേഖലകളിൽ പ്രധാനമന്ത്രി ഇന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററിൽ സഞ്ചരിച്ചു . നാശനഷ്ടങ്ങളും ദുരിതാശ്വാസ-പുനരധിവാസ പ്രവ൪ത്തനങ്ങളും വിലയിരുത്തും.
കൊൽക്കത്തയിൽ മാത്രം മരിച്ചവരുടെ എണ്ണം 19 ആയി. മരണ നിരക്കും നാശനഷ്ടങ്ങളും ഇനിയും ഉയര്‍ന്നേക്കുമെന്നാണ് ദുരന്ത നിവാരണ അഥോറിറ്റിയുടെ മുന്നറിയിപ്പ് . നാശനഷ്ടങ്ങൾ കണക്കാക്കി വരികയാണ്.
ചുഴലിക്കാറ്റിനെത്തുടര്‍ന്ന് പലയിടങ്ങളിലും കനത്ത നാശനഷ്ടമാണുണ്ടായത്. പശ്ചിമ ബംഗാളിലെ 24 പര്‍ഗനാസ് ജില്ലയിലും മെദിനിപൂര്‍ ജില്ലയിലും വീടുകളും കെട്ടിടങ്ങളും തക൪ന്നു. വൈദ്യുതി ബന്ധം പലയിടത്തും താറുമാറായി
ഒഡീഷ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങൾക്ക് പുറമെ അസം, മേഘാലയ എന്നിവിടങ്ങളിലും കനത്ത കാറ്റും മഴയും തുടര്‍ന്നേക്കും. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങൾ ഊര്‍ജിതമാക്കിയിട്ടുണ്ട്. വെള്ളത്തിനടിയിലായ കൊൽക്കത്ത വിമാനത്താവളം പ്രവര്‍ത്തിച്ചുതുടങ്ങി. കോവിഡിനേക്കാൾ വലിയ നാശനഷ്ടമാണ് ഉംപുൻ ഉണ്ടാക്കിയതെന്ന് കഴിഞ്ഞ ദിവസം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചിരുന്നു.
കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന് ചുഴലിക്കാറ്റ് തീരംതൊടുമെന്ന് നേരത്തെ പ്രവചിക്കാനായതിനാലാണ് കെടുതി കുറക്കാനായതെന്ന് ദേശീയ ദുരന്ത നിവാരണ അഥോറിറ്റി അവകാശപ്പെട്ടു. ബംഗാൾ, ഒഡീഷ ചീഫ് സെക്രട്ടറിമാരുടെ സാന്നിധ്യത്തിൽ കേന്ദ്ര കാബിനറ്റ് സെക്രട്ടറി യോഗം ചേ൪ന്ന് നാശനഷ്ടങ്ങളുടെ പ്രാഥമിക കണക്കെടുത്തു.