കോവിഡ് നേരിടുന്നതിന് ഇരുപതു ലക്ഷം കോടിയുടെ പാക്കെജ്ജ്

കോവിഡ് പ്രതിരോധനത്തിനു പ്രതിസന്ധി മറികടക്കാൻ 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് നടപ്പാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു രാജ്യത്തെ മൊത്തം ജിഡിപിയുടെ 10 ശതമാനത്തോളം വരുന്ന പാക്കേജാണിതെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു

0

ഡൽഹി;രാജ്യത്തെ ലോക് ഡൗൺവീണ്ടും നീട്ടുമോ എന്ന് വ്യകതമാക്കാതെ ഇരുപതുകോടിയുടെ സാമ്പത്തിക പാക്കെജ്ജ് പ്രഘ്യാപിച്ചു പ്രധാനമന്തി.
അതേസമയം നാലാം ഘട്ട ലോക് ഡൗൺ ഉണ്ടാകുമെന്ന സന്ദേശവുവും പ്രധാനമന്ത്രി തന്റെ പ്രസംഗത്തിലുണ്ട് കോവിഡ് പടരുന്ന സഹചര്യത്തിലാണ് നടപടി എന്നാൽ ലോക് ഡൗണിന്റെ നാലാം ഘട്ടത്തിൽ ഇളവുകൾ പ്രഖ്യപിച്ചിട്ടുണ്ട് , കോവിഡ് പ്രതിരോധനത്തിനു പ്രതിസന്ധി മറികടക്കാൻ 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് നടപ്പാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു രാജ്യത്തെ മൊത്തം ജിഡിപിയുടെ 10 ശതമാനത്തോളം വരുന്ന പാക്കേജാണിതെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ പത്ത് ശതമാനം വരും ഈ തുക. ഇന്ത്യയെ സ്വയം പര്യാപ്തമാക്കാനുള്ള പദ്ധതിയുടെ അടിസ്ഥാനമാകും ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ ലോകത്തെ ഏറ്റവും മികച്ച ഉൽപന്നങ്ങൾ നിർമിക്കും. വിതരണ ശൃംഖലകൾ ആധുനീകരിക്കും. രാജ്യത്തിന് കഴിവും ശേഷിയുമുണ്ട്. ലോകം ഇപ്പോൾ ധനകേന്ദ്രീകൃത സ്ഥിതിയിൽനിന്ന് മനുഷ്യ കേന്ദ്രീകൃതമായി മാറി.

ഒരുവയറസ്സ് ലോകത്തെ മുട്ടുകുത്തിച്ചിരിക്കുകയാണ് മാനവികത നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കൊറോണ ഇതിനെതിരായപ്പോരാട്ടം നാം തുടരും നാലുമാസമായി നാം ഇതിനെതിരായ പോരാട്ടത്തിലാണ് ഈ പോർട്ടത്തിൽ നാം തോൽക്കില്ല , ലോകത്ത് ഇന്ത്യയുടെ സ്വീധാനം വർധിക്കുന്നു. തോൽക്കാനോ പേടിച്ച് പിന്മാറാനോ ഇന്ത്യ തയാറല്ല. ഈ പോരാട്ടത്തിൽ നമ്മൾ ജയിക്കുക തന്നെ ചെയ്യും.ലോകത്തിന്റെ പ്രതീക്ഷയാണ് ഇന്ത്യ സ്വയം പര്യപ്തതയാണ് ഇന്ത്യക്ക് വേണ്ടത്
ഇതുപോലൊരു സ്ഥിതി ഇതിന് മുൻപുണ്ടായിട്ടില്ല. കോവിഡിനെതിരായ പോരാട്ടം തുടരണം. മനുഷ്യ കേന്ദ്രീകൃതമായ വികസനമാണ് ഇനി ആവശ്യംരാജ്യത്തെ സ്വയം പര്യാപ്തമാക്കുകയാണ് ഈ സമയത്ത് ചെയ്യേണ്ടത്. ഇന്ത്യ നന്നായി പ്രവർത്തിക്കുന്നുെവെന്ന് ലോകത്തിന് മുന്നിൽ തെളിയിച്ചു.ലോകത്ത് ഇന്ത്യയുടെ സ്വീധാനം വർധിക്കുന്നു. തോൽക്കാനോ പേടിച്ച് പിന്മാറാനോ ഇന്ത്യ തയാറല്ല. ഈ പോരാട്ടത്തിൽ നമ്മൾ ജയിക്കുക തന്നെ ചെയ്യും പ്രധാനമത്രി പറഞ്ഞു പാക്കേജ്‌ജിന്റെ വിശദാംശങ്ങൾ നാളെ ധനമന്ത്രി നിർമല സിതാരമാണ് പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി വ്യകത്മാക്കി വയറസിനൊപ്പം ജീവിച്ചു അതിജീവിക്കാൻ ആഹ്വാനം നൽകിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം അവസാനിപ്പിച്ചത്

You might also like

-