BREAKIN NEWS ….സംയുക്ത സേനാമേധാവിക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കില്‍
ഇന്ത്യ ചൈന അതിർത്തി സംഘർഷം നിലനില്ക്ക് സ്ഥിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കിൽ എത്തി ദൃശ്യങ്ങൾ കാണാം ….
ഡൽഹി :ഇന്ത്യ ചൈന അതിർത്തി സംഘർഷം നിലനില്ക്ക് സ്ഥിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കിൽ എത്തി സംയുക്ത സേനാമേധാവി ബിപിന്‍ റാവത്തും സേനാ മേധാവി എം.എം.നരവനെയും ഒപ്പമുണ്ട്. 11000 അടി ഉയരത്തിലുള്ള അതിര്‍ത്തി പോസ്റ്റായ നിമു സന്ദര്‍ശിച്ചു. കര, വ്യോമസേനാ, ഐടിബിപി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ഗല്‍വാനിലെ വീരസൈനികരെ പ്രധാനമന്ത്രി കണ്ടു. പരുക്കേറ്റവരെ സൈനിക ആശുപത്രിയില്‍ സന്ദര്‍ശിച്ചു. അതിർത്തിയിലെ സേന വിന്യാസം വിലയിരുത്തി ലേയും സന്ദര്‍ശിച്ചു. യാത്ര മുന്‍കൂട്ടി പ്രഖ്യാപിക്കാതെ. വിഡിയോ റിപ്പോർട്ട് കാണാം.
ജൂൺ 15ന് കിഴക്കൻ ലഡാക്കിലെ ഗൽവാനിൽ ഇന്ത്യ–ചൈന സൈനികർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഇതിനു പിന്നാലെ ഇരു രാജ്യങ്ങളിലും തമ്മിലുള്ള സംഘർഷം മൂർധന്യാവസ്ഥയിലാണ്. അതിർത്തിയിലെ ഏഴ് സ്ഥലങ്ങളിൽ ഇരു രാജ്യങ്ങളുടെയും സേനാവിന്യാസമുണ്ട്. വിവിധ തലങ്ങളിൽ നടത്തിയ ചർച്ചയെ തുടർന്നു പാംഗോങ് ഒഴികെയുള്ള 6 സ്ഥലങ്ങളിൽനിന്നു ഘട്ടങ്ങളായുള്ള പിന്മാറ്റത്തിനുള്ള രൂപരേഖ തയാറാക്കിയിട്ടുണ്ട്.
അതിര്‍ത്തിയിലെ സൈനിക വിന്യാസവും ചൈനീസ് സൈനികരുമായുള്ള ചര്‍ച്ചകളുടെ പുരോഗതിയും പ്രധാനമന്ത്രി വിലയിരുത്തും. സംഘര്‍ഷത്തില്‍ പരിക്കേറ്റ് സൈനിക ആശുപത്രിയില്‍ കഴിയുന്ന സൈനികരുമായി പ്രധാനമന്ത്രി സംവദിക്കും. സൈനികരുടെ മനോവീര്യം വര്‍ധിപ്പിക്കാനുള്ള നടപടിയുടെ ഭാഗമായിട്ടാണ് സന്ദര്‍ശനമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ജൂണ്‍ 15-ന് ലഡാക്കിലുണ്ടായ സംഘര്‍ഷത്തിന് ശേഷം ആദ്യമായിട്ടാണ് മന്ത്രിസഭാ സുരക്ഷാ സമിതിയില്‍ നിന്നൊരംഗം ഇവിടം സന്ദര്‍ശിക്കുന്നത്. ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവരിച്ചിരുന്നു.പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ലഡാക്ക് സന്ദര്‍ശനം ഒഴിവാക്കിയതിന് പിന്നാലെയാണ് പ്രധാനമന്ത്രി അപ്രതീക്ഷിതമായി അവിടെ എത്തിയിട്ടുള്ളത്.