“മോദി സർക്കാരിന്റെ കർഷക വഞ്ചന “ഗോൾഡൻ ടെമ്പിളിൽ നിന്ന് ഒരു ലക്ഷം കർഷകർ ഡൽഹിയിലേക്ക് മാർച്ച് ഫെബ്രുവരി 13 ന്

നിയമം പാസാക്കി നടപ്പാക്കണമെന്ന് ആവശ്യത്തിൽ നിന്ന് കർഷകർ പിന്നോട്ടില്ലെന്നും, കേന്ദ്രസർക്കാർ ഒപ്പിട്ട കരാർ നടപ്പാക്കാതെ വഞ്ചിക്കാമെന്ന് കരുതണ്ട. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് കരാർ നടപ്പാക്കണം എന്നും സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെട്ടു.

0

കൊച്ചി |ഐതിഹാസികമായ “ദില്ലി ചലോ “കർഷക സമരത്തിനൊടുവിൽ 2021 ഡിസംമ്പർ 9 ന് കേന്ദ്ര സർക്കാർ ഒപ്പിട്ട കരാറിനെ തുടർന്ന് ഡിസംമ്പർ 11 ന് സമരം പിൻവലിച്ചു.എന്നാൽ കർഷക പ്രതിനിധികളുമായുണ്ടാക്കി പാലിക്കാൻ സർക്കാർ കർഷകർ
വഞ്ചിച്ചിരിക്കുകയാണ് .മോദി സർക്കാർ കർഷകരുമായി ഒപ്പിട്ട കരാർ നടപ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഫെബ്രുവരി 13 ന് അമൃത് സറിലെ (പഞ്ചാബ്) ഗോൾഡൻ ടെമ്പിളിൽ നിന്ന് ഒരു ലക്ഷം കർഷകർ ഡൽഹിയിലേക്ക് മാർച്ച് ചെയ്യും.

MSP (The MSP is a minimum price guarantee that acts as a safety net or insurance for farmers when they sell particular crops ) നിയമം പാസാക്കി നടപ്പാക്കണമെന്ന് ആവശ്യത്തിൽ നിന്ന് കർഷകർ പിന്നോട്ടില്ലെന്നും, കേന്ദ്രസർക്കാർ ഒപ്പിട്ട കരാർ നടപ്പാക്കാതെ വഞ്ചിക്കാമെന്ന് കരുതണ്ട. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് കരാർ നടപ്പാക്കണം എന്നും സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെട്ടു.കേരളത്തിലെ കർഷക സംഘടനകളുടെയും തൊഴിലാളി സംഘടനകളുടെയും പിന്തുണ അഭ്യർത്ഥിച്ചുകൊണ്ട് സംയുക്ത കിസാൻ മോർച്ച നേതാക്കളായ സർവൻ സിങ് പാന്തർ (കിസാൻ മസ്ദൂർ സംഘർഷ സമിതി) ഗുർമീത് സിംഗ് മംഗട് (പ്രോഗ്രസീവ് ഫാർമേഴ്സ് ഫ്രണ്ട് )
രജ് വീന്ദർ സിംഗ് ഗോൾഡൻ(ഭാരത് കിസാൻ യൂണിയൻ സെക്യുലർ ) എന്നിവർ 2024 ജനുവരി 17 ന് ബുധനാഴ്ച 12 മണിക്ക് കോട്ടയത്തെത്തുന്നു.
കർഷക പ്രക്ഷോഭത്തെ പിന്തുണക്കുന്ന എല്ലാ കർഷക സംഘടനകളോടും തൊഴിലാളി സംഘടനകളാടും ബുധനാഴ്ച 12 മണിക്ക് പ്രസ് കബ്ബ് ഹാളിൽ എത്തിച്ചേരണമെന്ന് സംയുക്ത കിസാൻ മോർച്ച ദക്ഷിണേന്ത്യൻ കോർഡിനേറ്റർ പി.റ്റി. ജോൺ അഭ്യർത്ഥിച്ചു

You might also like

-