മോദിയുടെ കേദാർനാഥ് യാത്ര വിവാദത്തിൽ ചട്ടലംഘനംആരോപിച്ചു തൃണമൂൽ കോൺഗ്രസ്

കേദാര്‍നാഥ് ക്ഷേത്രത്തിനായുള്ള ഒരു മാസ്റ്റർ പ്ലാനും തയ്യാറായിട്ടുണ്ടെന്ന് ഇവിടെ വച്ച് പ്രഖ്യാപിച്ച് മോദി, മാധ്യമങ്ങളെയും പൊതുജനങ്ങളെയും അഭിസംബോധന ചെയ്ത് സംസാരിച്ചുവെന്നും തൃണമൂൽ ചൂണ്ടിക്കാട്ടുന്നു.

0

ഡൽഹി : ഭക്തി ഇളക്കിവിട്ടുകൊണ്ടുള്ള നരേന്ദ്ര മോദിയുടെ കേദാർനാഥ് യാത്ര തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നാരോപിച്ച് തൃണമൂൽ കോൺഗ്രസ്. പ്രധാനമന്ത്രിയുടെ കേദാർനാഥ് യാത്രയ്ക്ക് വൻ പ്രചാരണമാണ് ലഭിച്ചത് ഇതു ഒരു വിഭാഹം മത വിശവാസികളുടെ വോട്ടിനെ ലക്ഷ്യ വസിച്ചാണെന്നും . ദേശീയ-പ്രാദേശിക മാധ്യമങ്ങളില്‍ വൻ വാര്‍ത്താ പ്രാധാന്യത്തോടെ യാത്രാ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചുവെന്നും ഇത് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നുമാണ് തൃണമൂൽ ആരോപിക്കുന്നത്.
കേദാര്‍നാഥ് ക്ഷേത്രത്തിനായുള്ള ഒരു മാസ്റ്റർ പ്ലാനും തയ്യാറായിട്ടുണ്ടെന്ന് ഇവിടെ വച്ച് പ്രഖ്യാപിച്ച് മോദി, മാധ്യമങ്ങളെയും പൊതുജനങ്ങളെയും അഭിസംബോധന ചെയ്ത് സംസാരിച്ചുവെന്നും തൃണമൂൽ ചൂണ്ടിക്കാട്ടുന്നു. ഈ നടപടി അസാൻമാർഗികവും അധാർമികവുമാണെന്നും കുറ്റപ്പെടുത്തിയ അവർ മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചിരിക്കുകയാണ്.

രണ്ട് ദിവസത്തെ സന്ദർശനത്തിനായി കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി ഉത്തരാഖണ്ഡിലെത്തിയത്. ഇവിടെ കേദാർനാഥ് ക്ഷേത്രത്തിൽ ഒരു രാത്രി നീണ്ട ഏകാന്തധ്യാനത്തിന് ശേഷം അദ്ദേഹം മറ്റൊരു ക്ഷേത്രമായ ബദരിനാഥിലേക്ക് യാത്ര തിരിച്ചിരിക്കുകയാണ്.

You might also like

-