കൊ കൊറോണ : ‘മൈഗവ് കൊറോണ ന്യൂസ് ഡെസ്‌ക്ക്”ടെലഗ്രാം ആപ്പില്‍ പുതിയ ചാനല്‍

നേരത്തെ സത്യസന്ധമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി കേന്ദ്രം വാട്‌സ് ആപ്പില്‍ പുതിയ ഗ്രൂപ്പ് ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടെലഗ്രാമിലും പുതിയ ചാനല്‍ ആരംഭിച്ചത്

0

ഡല്‍ഹി : കൊറോണ വൈറസ് ബാധ സംബന്ധിച്ച് പുതിയ വിവരങ്ങള്‍ ആളുകളിലേക്ക് എത്തിക്കാന്‍ ടെലഗ്രാം ആപ്പില്‍ കേന്ദ്രം പുതിയ ചാനല്‍ ആരംഭിച്ചു. ‘മൈഗവ് കൊറോണ ന്യൂസ് ഡെസ്‌ക്ക്’ എന്ന പേരില്‍ ആരംഭിച്ച ചാനലിലൂടെ ആളുകള്‍ക്ക് കൊറോണ വൈറസ് ബാധ സംബന്ധിച്ച സത്യസന്ധമായ വിവരങ്ങള്‍ അറിയാം. നേരത്തെ സത്യസന്ധമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി കേന്ദ്രം വാട്‌സ് ആപ്പില്‍ പുതിയ ഗ്രൂപ്പ് ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടെലഗ്രാമിലും പുതിയ ചാനല്‍ ആരംഭിച്ചത്
കൊറോണ വൈറസ് ബാധ സംബന്ധിച്ച് സാമൂഹ്യമാദ്ധ്യമങ്ങളില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സാമൂഹ്യമാദ്ധ്യമങ്ങളില്‍ ഗ്രൂപ്പുകള്‍ ഉണ്ടാക്കി വിവരം തത്സമയം ആളുകളിലേക്ക് എത്തിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്.

പുതിയ ചാനല്‍ വഴി ആളുകള്‍ക്ക് രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം, നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം, വൈറസ് ബാധ തടയാന്‍ എടുക്കേണ്ട് പ്രതിരോധ നടപടികള്‍ എന്നിവ സംബന്ധിച്ച എല്ലാ കാര്യങ്ങളും അറിയാന്‍ സാധിക്കും. ഇതിന് പുറമേ പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കുന്ന സന്ദേശങ്ങളും, കൊറോണ ബാധയ്‌ക്കെതിരെ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെക്കുറിച്ചുള്ള വിവങ്ങളും ചാനല്‍ വഴി ജനങ്ങള്‍ക്ക് ലഭിക്കും.

 

You might also like

-