ഇടുക്കിയിൽ എപ്പോൾ വേണമെങ്കിലും വോട്ടു ചെയ്യാം

രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് മാതൃക പോളിംഗ് സ്‌റ്റേഷന്റെ പ്രവര്‍ത്തന സമയം. റിട്ടേണിഗ് ഓഫീസറും മൂന്ന് പ്രിസൈഡിംഗ് ഓഫീസര്‍മാരുമാണ് പോളിംഗ് ബൂത്ത് നിയന്ത്രിക്കുന്നത്

0

ഇടുക്കി :ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണാര്‍ത്ഥം ഇടുക്കി കളക്ടറേറ്റില്‍ മാതൃകാ പോളിംഗ് സ്‌റ്റേഷന്‍ തുറന്നു. മാതൃകാ പോളിംഗ് സ്‌റ്റേഷന്റെ ഉദ്ഘാടനം ജില്ലാകലക്ടര്‍ എച്ച്. ദിനേശന്‍ നിര്‍വഹിച്ചു. വോട്ടിംഗ് യന്ത്രവും വിവിപാറ്റ് സംവിധാനവും പരിചയപ്പെടുത്തുക, തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം പൊതുജനങ്ങളിലെത്തിക്കുക, വോട്ടുചെയ്യാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെയാണ് മാതൃക പോളിംഗ് സ്‌റ്റേഷന്‍ തുറന്നിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രകിയയെയും വോട്ടിംഗ് യന്ത്രത്തെയും കുറിച്ചുള്ള ബോധവത്കരണ പരിപാടി സ്വീപിന്റെ ഭാഗമായിട്ടാണ് പോളിംഗ് സ്‌റ്റേഷന്‍ തയ്യാറാക്കിയത്്

രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് മാതൃക പോളിംഗ് സ്‌റ്റേഷന്റെ പ്രവര്‍ത്തന സമയം. റിട്ടേണിഗ് ഓഫീസറും മൂന്ന് പ്രിസൈഡിംഗ് ഓഫീസര്‍മാരുമാണ് പോളിംഗ് ബൂത്ത് നിയന്ത്രിക്കുന്നത്. പോളിംഗ് ഏജന്റ്മാര്‍ക്കുള്ള ഇരിപ്പിടവും ക്രമീകരിച്ചിട്ടുണ്ട്. ഇത്തവണ തിരഞ്ഞെടുപ്പില്‍ നടപ്പാക്കുന്ന വിവിപാറ്റ് യന്ത്രവും മാതൃക പോളിംഗ് സ്‌റ്റേഷനിലുണ്ട്്. രേഖപ്പെടുത്തിയ വോട്ട് ആര്‍ക്കാണെന്ന് വിവിപാറ്റ് യന്ത്രത്തിലൂടെ വോട്ടര്‍ക്ക് കാണാന്‍ സാധിക്കുമെന്നതാണ്് ഇതിന്റെ പ്രത്യേകത

 

 

You might also like

-