കള്ളപ്പണത്തിന്റെ എസ്‌കോർട്ട് പോകാൻ നിർബന്ധിച്ചു വിസ്സമ്മതിച്ചതിന് മുറിയിൽ പൂട്ടിയിട്ടു

താൻ ഇവരുടെ സങ്കേതത്തിൽ എത്തിയപ്പോൾ വേറെയും പെൺകുട്ടികൾ ഉണ്ടായിരുന്നു . താനുൾപ്പെടെ എട്ട് പെൺകുട്ടികളെ ഒരു മുറിയിൽ പൂട്ടിയിട്ടുകൊണ്ട് കള്ളപ്പണത്തിന് എസ്‌കോട്ട് പോകാൻ നിർബന്ധിച്ചു"

0

കൊച്ചി :ഷംനാ കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത പണം തട്ടാൻ ശ്രമിച്ച സംഘം . ഷൂട്ടിന് വിളിച്ച് വരുത്തി കള്ള പണത്തിന് എസ്‌കോർട്ട് പോകാൻ ആവശ്യപ്പെട്ടതായി സംഘത്തിനെതിരെ ഇന്ന് പരാതി നൽകിയ മോഡൽ പറഞ്ഞു . സിനിമ ഷൂട്ടിങ് ഉണ്ടെന്നു വിളിച്ചുവരുത്തിയായിരുന്നു അക്രമമം എതിർത്തപ്പോൾ മുറിയിൽ പൂട്ടിയിട്ടുവെന്നും പണവും, സ്വർണവും തട്ടിയെടുത്തുവെന്നും മോഡൽ വെളിപ്പെടുത്തി . “താൻ ഇവരുടെ സങ്കേതത്തിൽ എത്തിയപ്പോൾ വേറെയും പെൺകുട്ടികൾ ഉണ്ടായിരുന്നു .
താനുൾപ്പെടെ എട്ട് പെൺകുട്ടികളെ ഒരു മുറിയിൽ പൂട്ടിയിട്ടുകൊണ്ട് കള്ളപ്പണത്തിന് എസ്‌കോട്ട് പോകാൻ നിർബന്ധിച്ചു” പെൺവാണിഭവും, സ്വർണ കടത്തുമായിരുന്നു പ്രതികളുടെ പ്രധാന പരിപാടിയെന്ന് പരാതിക്കാരി പറഞ്ഞു

ഷംനാ കാസിമിന്റെ വാർത്ത പുറത്തുവരികയും പ്രതികളുടെ ചിത്രങ്ങൾ മാധ്യമങ്ങളിലൂടെ കാണുകയും ചെയ്തതോടെയാണ് തന്നെ ആക്രമിച്ച സംഘത്തിൽപ്പെട്ടവരാണ് ഇവരെന്ന് തിരിച്ചറിഞ്ഞതെന്നു ഇതിനു പിന്നാലെയാണ് പോലീസിൽ പരാതി നൽകിയതെന്ന് പെൺകുട്ടി പറഞ്ഞു സംഘത്തെ സഹായിക്കാൻ സ്ത്ര്രെകൾ ഉള്ളതായാണ് മനസ്സിലാക്കാൻ സാധിച്ചെത്തുന്നു എന്നാൽ ഇവർ ആരൊക്കെയാണെന്ന് അറിയില്ലെന്നും പരാതികരിയ മോഡൽ പറഞ്ഞു

കേസിൽ സ്ത്രീകൾ ഉൾപ്പെടെയുമുള്ള പ്രതികൾ ഇനിയും കുടുങ്ങുമെന്നാണ് സൂചന ഷംനാ കാസിമിനെ ബ്ലാക്ക്‌മെയ്ൽ ചെയ്ത സംഭവത്തിൽ സിനിമ മേഖലയിൽ ഉള്ളവരുടെ പങ്ക് അന്വേഷിക്കുമെന്ന് കൊച്ചി ഡിസിപി പൂങ്കുഴലി പറഞ്ഞു. തട്ടിപ്പിന്റെ ആസൂത്രണത്തിൽ സിനിമ മേഖലയിലെ ആർക്കെങ്കിലും പങ്ക് ഉണ്ടോ എന്നാണ് അന്വേഷിക്കുക. നടിയുടെ വിശദാംശങ്ങൾ എങ്ങനെ കിട്ടി എന്നതിൽ അന്വേഷണം ഉണ്ടാകും. കൂടുതൽ പേര് തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും ഡിസിപി കൂട്ടിച്ചേർത്തു.

You might also like

-