കാണാനും കേൾക്കാനും ആളില്ലാ പ്രകോപിതനായി വേദിവിട്ട് എംഎം മണി എം എൽ എ

നേരത്തെ മണിയുടെ നാവ് നേരെയാകാൻ പ്രാർത്ഥനാ യജ്ഞം സംഘടിപ്പിച്ച മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻറ് മിനി പ്രിൻസ് പ്രസിഡണ്ടായുള്ള പഞ്ചായത്തിലാണ് മണിയുടെ ഇറങ്ങിപ്പോക്ക്.

0

ഇടുക്കി| ഉദ്ഘാടന വേദിയിൽ കാണാനും കേൾക്കാനും ആളില്ലാത്തതിനിൽ പ്രകോപിതനായി വേദിവിട്ട് ഉടുമ്പൻചോല എം.എൽ എ എം.എം മണി. കരുണാപുരം പഞ്ചായത്തിന്റെ കേരളോത്സവം സമാപന സമ്മേളന വേദിയിൽ നിന്നാണ് മണി ഇറങ്ങി പോയത്. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. കേരളോത്സവത്തിന്റെ സമാപനത്തോടൊപ്പം കരുണാപുരം പഞ്ചായത്തിന്റെ ഓപൺ സ്റ്റേജിന്റെ ഉദ്ഘാടനവുമാണ് നിശ്ചയിച്ചിരുന്നത് . കാണികളായി പത്ത് പേരും ഒഴിഞ്ഞ നൂറ് കസേരകളും സാക്ഷിയായി ഉദ്ഘാടനം ചെയ്ത മണി സംഘാടകരെ രൂക്ഷമായി വിമർശിച്ച ശേഷം വേദിവിട്ട് ഇറങ്ങി പോവുകയായിരുന്നു. നേരത്തെ മണിയുടെ നാവ് നേരെയാകാൻ പ്രാർത്ഥനാ യജ്ഞം സംഘടിപ്പിച്ച മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻറ് മിനി പ്രിൻസ് പ്രസിഡണ്ടായുള്ള പഞ്ചായത്തിലാണ് മണിയുടെ ഇറങ്ങിപ്പോക്ക്.

കഴിഞ്ഞ ദിവസം അഞ്ചരയോടെയാണ് സംഭവം. പാർട്ടിക്കേറെ ആൾബലമുള്ളതും ശക്തി കേന്ദ്രവുമായ കൂട്ടരിൽ കരുണാപുരം ഗ്രാമപഞ്ചായത്ത്, കേരളോത്സവത്തിന്റെ സമാപനവും കൂട്ടാറില്‍ നിര്‍മ്മിച്ച ഓപ്പണ്‍ സ്റ്റേജിന്റെ ഉത്ഘാടനവും ഒരേ വേദിയിലാണ് നിശ്ചയിച്ചിരുന്നത്. തേര്‍ഡ് ക്യാമ്പിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം എം എം മണി കൂട്ടാറില്‍ എത്തുകയും തുടര്‍ന്ന് പരിപാടി ആരംഭിക്കുകയും ചെയ്തു. എന്നാല്‍ സദസ്സിൽ ഏതാനും പേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഭൂരിപക്ഷം കസേരകളും ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഇടുക്കിജില്ലയിലെ ജനങ്ങളെ വലിക്കുന്ന ഭൂമി പ്രശ്‌നവുമായി ബന്ധപെട്ട് സംസഥാന സർക്കാരിനെതിരെയും ഇടതുപക്ഷത്തിനെതിരെ കടുത്ത പ്രതിക്ഷേധം നിലനില്കുന്നതിനിടെ പാർട്ടിയും മുന്നണിയും സംഘടിപ്പിക്കുന്ന യോഗങ്ങളിൽനിന്നും പാർട്ടി പ്രവർത്തകർ പങ്കെടുക്കാത്തത് വലിയ ചർച്ചയായി തുടരുന്ന സാഹചര്യത്തിലാണ് , കാഴ്ചക്കാരില്ലാത്തതിൽ പ്രകോപിതനായി എം എം മണി വേദിവിടുന്നത് .അതേസമയം 6 മണിക്ക് നിശ്ചയിച്ചിരുന്ന ഉദ്ഘാടനം നേരത്തെ നടന്നത് കൊണ്ടാണ് കാണികൾ കുറഞ്ഞതെന്ന് പ്രസിഡന്റിന്റെ വിശദീകരണം.

You might also like

-