മുൻ മേഖലയാ ഗവർണ്ണർ എംഎം  ജേക്കബ്  അന്തരിച്ചു 

0

പാലാ: മുതിർന്ന  കോൺഗ്രസ്സ് നേതാവും  മുൻ മേഘാലയ  ഗവര്ണറുമായിരുന്ന  എംഎം  ജേക്കബ് അന്തരിച്ചു .ഇന്ന് പുലർച്ചെ  പാലായിലെ  സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു  അന്ത്യo  കുറെ നാളുകളായി അദ്ദേഹം  ചികില്സയിലായിരുന്നു  കൊച്ചിയിലെ സ്വകാര്യ  ആശുപത്രിയിൽ  കഴിഞ്ഞ ദിവസ്സം അദ്ദേഹം  വീട്ടിലെത്തി വിശ്രമ ജീവിതം  നയിക്കുകയായിരുന്നു  ഇന്ന് പുലർച്ചയെ  അസുഖം  കൂടുതലായി  ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു .

1952-ൽ ഇദ്ദേഹം കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രവേശിച്ചു. കോട്ടയത്ത് നികുതി സംബന്ധിച്ച കേസുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഇദ്ദേഹം ജോലി ചെയ്തിരുന്നു.

അൻപതുകളുടെ ആദ്യ കാലത്ത് ഇദ്ദേഹം രാഷ്ട്രീയ സാമൂഹ്യ പ്രസ്ഥാനങ്ങളിൽ ആകൃഷ്ടനായി. വിനോബ ഭാവെ ഭൂദാനപ്രസ്ഥാനം തുടങ്ങിയപ്പോൾ ഇദ്ദേഹം ഇതിനോട് ചേർന്ന് പ്രവർത്തിക്കാനാരംഭിച്ചു. ഇന്ത്യയുടെ പല ഭാഗങ്ങളിലും ഇതു സംബന്ധിച്ച പരിശീലന പരിപാടികൾ ഇദ്ദേഹം സംഘടിപ്പിക്കുകയുണ്ടായി.

ഇദ്ദേഹം 1954-ൽ ഭാരത് സേവക് സമാജിൽ ചേർന്നു. ഇതൊരു രാഷ്ട്രീയ രഹിത വോളണ്ടറി സംഘടനയായിരുന്നു. ജവഹർലാൽ നെഹ്രുവായിരുന്നു ഇതിന്റെ പ്രസിഡന്റ്. കേന്ദ്രമന്ത്രിയായിരുന്ന ഗുൽസാരിലാൽ നന്ദയായിരുന്നു ചെയർമാൻ. ഇന്ത്യയുടെ ആസൂത്രിതവികസനത്തിൽ പൊതു പങ്കാളിത്തം ഉറപ്പുവരുത്തുകയായിരുന്നു സംഘടനയുടെ ലക്ഷ്യം. വോളണ്ടിയർമാരെയും കാമ്പ് ലീഡർമാരെയും പരിശീലിപ്പിക്കുന്നജോലിയായിരുന്നു ഇദ്ദേഹം ചെയ്തത്. 1957-ൽ കളമശ്ശേരിയിൽ വർക്ക് ആൻഡ് ഓറിയന്റേഷൻ സെന്റർ എന്ന പദ്ധതിയിൽ ട്രെയിനിംഗ് സൂപ്പർവൈസറായി ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്

ഇൻഡ്യൻ നാഷണൽ കോൺഗ്രസിന്റെ കേരള ഘടകത്തിന്റെ ജനറൽ സെക്രട്ടറി, ട്രഷറർ എന്നീ നിലകളിലും കേരള സേവാ ദൾ ബോർഡിന്റെ ചെയർമാനായും കോൺഗ്രസിന്റെ താത്വിക സെല്ലിന്റെ കൺ‌വീനറായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഓൾ ഇൻഡ്യ കോൺഗ്രസ് കമ്മിറ്റിയുടെ തിരഞ്ഞെടുക്കപ്പെട്ട അംഗമായി ഇദ്ദേഹം വർഷങ്ങളോളം പ്രവർത്തിച്ചിട്ടുണ്ട്.1982-ലും 1988-ലും ഇദ്ദേഹത്തെ രാജ്യസഭയിലേയ്ക്ക് തിരഞ്ഞെടുക്കുകയുണ്ടായി. 1986-ൽ ഇദ്ദേഹത്തെ രാജ്യസഭയുടെ ഡെപ്യൂട്ടി ചെയർമാനായി തിരഞ്ഞെടുക്കുകയുണ്ടായി. പാർലമെന്ററി കാര്യ മന്ത്രിയായും, ആഭ്യന്തരകാര്യ മന്ത്രിയായും ജലവിഭവ വകുപ്പ് മന്ത്രിയായും പല അവസരങ്ങളിൽ ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.ഇദ്ദേഹം ന്യൂ യോർക്കിൽ ഐക്യരാഷ്ട്ര അസംബ്ലിയിൽ 1985-ലും 1993-ലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 1993-ൽ യൂറോപ്യൻ പാർലമെന്റിലെ മനുഷ്യാവകാശ കോൺഫറൻസിലും ഇദ്ദേഹം പങ്കെടുക്കുകയുണ്ടായി.

You might also like

-