വന്യമൃഗങ്ങൾക്ക് കാട്ടിൽ ഭക്ഷണവും വെള്ളവും ഉറപ്പാക്കാൻ 50 ലക്ഷംചില വിട്ട് ‘മിഷൻ ഫുഡ് ഫോഡർ ആൻഡ് വാട്ടർ’”

വയനാട്ടിലെ വനമേഖലയിൽ ആറ് റേഞ്ചുകളിലായി 63 ഹോട്സ്പോട്ടുകൾ കണ്ടെത്തിയിട്ടുണ്ട്. ഈ ഹോട്ട്സ്പോട്ടുകൾ കേന്ദ്രീകരിച്ചുള്ള ഡ്രോൺ പരിശോധന ഈ ആഴ്ച മുഴുവൻ തുടരും

തിരുവനന്തപുരം |വന്യമൃഗങ്ങൾക്ക് കാട്ടിൽ ഭക്ഷണവും വെള്ളവും ഉറപ്പാക്കാൻ പദ്ധതിയുമായി സംസ്ഥാന സർക്കാർ. ‘മിഷൻ ഫുഡ് ഫോഡർ ആൻഡ് വാട്ടർ’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. ഇതിനായി 50 ലക്ഷം രൂപ ദുരന്തനിവാരണ അതോറിറ്റി പ്രത്യേക ഫണ്ടായി അനുവദിച്ചിട്ടുണ്ട്.

വേനൽ കാലത്ത് വറ്റി പോകുന്ന അരുവികൾ കണ്ടെത്തി പുഷ്ടിപ്പെടുത്തും .ഭക്ഷ്യ ലഭ്യത ഉറപ്പാക്കാൻ പുൽമേടുകൾ പുഷ്ടിപെടുത്തും. കൂടുതൽ വന്യമൃഗ സംഘർഷം ഉള്ള മേഖലകളിൽ പ്രത്യേക യജ്ഞം നടത്തും. ഇതിൻ്റെ ഒന്നാം ഘട്ടം ഫെബ്രുവരി 10 ന് മുമ്പായി നടപ്പാക്കും. നേരത്തെ ചെയ്തിരുന്ന പ്രവർത്തനങ്ങൾ ക്രോഡീകരിച്ചാണ് ആക്ഷൻ പ്ലാൻ തുടങ്ങുന്നത്.വയനാട്ടിലെ വനമേഖലയിൽ ആറ് റേഞ്ചുകളിലായി 63 ഹോട്സ്പോട്ടുകൾ കണ്ടെത്തിയിട്ടുണ്ട്. ഈ ഹോട്ട്സ്പോട്ടുകൾ കേന്ദ്രീകരിച്ചുള്ള ഡ്രോൺ പരിശോധന ഈ ആഴ്ച മുഴുവൻ തുടരും. അടിക്കാടുകൾ വെട്ടുന്നത് അടക്കം ജനകീയ പദ്ധതിയായി നടപ്പാക്കും. 80 പേരുടെ സംഘം ഇതിനായി രംഗത്തിറങ്ങും.വനവല്കരണത്തിന്റെ സംരക്ഷണത്തിന്റെയും പേരിൽ കോടികളുടെ വിദേശ പണം ചിലവഴിക്കുന്നതിനു പുറമെയാണ് . ദുരന്ത നിവാരണ നിധിയിൽ നിന്നും പണം വന്യമൃഗ സംരക്ഷണത്തിനായി ഉപയോഗിക്കുന്നത് .

You might also like

-