ശബരിമലയിൽ മന്ത്രിയുടെ ഷോ…. ഗതാഗത നിയന്ത്രണത്തിൽ എസ് പി യോട് കയർത്ത് പൊൻ രാധാകൃഷ്ണൻ
എന്തുകൊണ്ട് സ്വകാര്യ വാഹനങ്ങളെ പമ്പയിലേക്ക് കടത്തി വിടുന്നില്ല എന്ന ചോദിച്ചാണ് മന്ത്രി ഷോ വച്ചത്
നിലക്കൽ : ശബരിമല സന്ദർശന ത്തിനെത്തിയ കേന്ദ്ര മന്ത്രി പൊൻ രാധേകൃഷ്ണൻ നിലയ്ക്കലിൽ സുരക്ഷാ ചുമതലയുള്ള യതീഷ് ചന്ദ്രയുമായോട് കയർത്തു .എന്തുകൊണ്ട് സ്വകാര്യ വാഹനങ്ങളെ പമ്പയിലേക്ക് കടത്തി വിടുന്നില്ല എന്ന ചോദിച്ചാണ് മന്ത്രി ഷോ വച്ചത് , ആദ്യം ഇക്കാര്യം നിക്കലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദോഗസ്ഥനോട് തിരക്കിയ മന്ത്രി പിന്നീട് പൊൻ രാധകശാനൊപ്പം അകമ്പടി സേവിച്ചിരുന്ന പോലീസ് യതീഷ് ചന്ദ്രയോട് കർത്തുകൊണ്ട് ചോദിച്ചു സുരക്ഷ കണക്കാക്കിയാണ് സർക്കാർ ഇത്തരത്തിൽ തീരുമാനമെടുത്തതെന്ന് ഉത്തരവുണ്ടായാൽ അനുവദിക്കുമെന്ന് എസ് പി അറിയിച്ചു മന്ത്രിയുടെ ആവശ്യം അംഗീകരിക്കാന്‍ പൊലീസ് തയ്യാറായില്ല. കേന്ദ്രമന്ത്രി എന്ന നിലയില്‍ അതൊരു ഔദ്യോഗിക ഉത്തരവായി നല്‍കിയാല്‍ എല്ലാ വാഹനങ്ങളും കടത്തിവിടാമെന്ന് പൊലീസ് കേന്ദ്രമന്ത്രിയെ അറിയിച്ചു. താന്‍ മന്ത്രിയായല്ല ഇവിടെ വന്നിരിക്കുന്നതെന്നും അതിനാല്‍ ഉത്തരവ് നല്‍കാന്‍ കഴിയില്ലെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. എങ്കില്‍ കെ.എസ്.ആര്‍.ടി.സിയുമായി സഹകരിക്കണമെന്ന് പൊലീസ് മന്ത്രിയോട് പറഞ്ഞു. ഇത് കേട്ട് മന്ത്രിക്കൊപ്പമുണ്ടായിരുന്ന ബി ജെ പി ജനറൽ സെക്കറട്ടറി എ എൻ രാധാകൃഷ്ണൻ യതീഷ് ചന്ദ്രയോട് കയർത്തു “നിങ്ങൾ മന്ത്രിയോട് മര്യധക്ക് സംസാരിക്കണം എന്താ നോക്കിപ്പേടിപ്പായ്ക്കുന്നത് നിങ്ങൾ “ഇത്തരത്തിൽ രാധാകൃഷ്ണൻ രൂക്ഷമായി പ്രതികരിച്ചു.
അതേസമയം യുവതി പ്രവേശനവുമായി ബന്ധപ്പെട്ട മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളിൽ മന്ത്രി പിന്നീട് പ്രതികരിക്കാമെന്നറിയിച്ചു