ജലവിഭവ വകുപ്പിനെതിരെ വിമർശനവുമായി മന്ത്രി മുഹമ്മദ് റിയാസ്
കുടിവെള്ള പദ്ധതികൾക്കായി പൊളിക്കുന്ന റോഡുകൾ പൂർവസ്ഥിതിയിലാക്കാനുള്ള ബാധ്യത ജല അതോറിറ്റിക്കാണെന്ന് മന്ത്രി
ജലവിഭവ വകുപ്പിനെതിരെ വിമർശനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്.സംസ്ഥാനത്തെ എല്ലാ റോഡുകളും പൊതുമരാമത്ത് വകുപ്പിന്റേതല്ല. ഇന്നലെ കോടതിയുടെ വിമർശനത്തിൽ ഉണ്ടായ റോഡുകളിൽ ഒന്ന് മാത്രമാണ് പൊതുമരാമത്ത് വകുപ്പിന്റേത്. ജലവിഭവ വകുപ്പ് ഉത്തര വാദിത്വം കാണിക്കുന്നില്ല.
കുടിവെള്ള പദ്ധതികൾക്കായി പൊളിക്കുന്ന റോഡുകൾ പൂർവസ്ഥിതിയിലാക്കാനുള്ള ബാധ്യത ജല അതോറിറ്റിക്കാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ കർശന നടപടിയെടുക്കും. മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.