മലയോര മേഖലയിലെ ജനങ്ങളെ വനം വകുപ്പിനെതിരെ തിരിക്കാൻ ചില അനൗദ്യോഗിക സംഘടനകൾ ശ്രമിക്കുന്നതായി മന്ത്രി എ.കെ.ശശീന്ദ്രൻ

വെടിവയ്ക്കാൻ ജില്ലാ മജിസ്ട്രേറ്റ് എന്ന നിലയിൽ കലക്ടർ ഉത്തരവും നൽകിയിരുന്നു. എന്നിട്ടും വനം ഉദ്യോഗസ്ഥരുടെ നടപടിയെ കരിവാരിത്തേക്കാനാണ് ചിലർ ശ്രമിച്ചത്.

0

കോഴിക്കോട് | മലയോര മേഖലയിലെ ജനങ്ങളെ വനം വകുപ്പിനെതിരെ തിരിക്കാൻ ചില അനൗദ്യോഗിക സംഘടനകൾ ശ്രമിക്കുന്നതായി മന്ത്രി എ.കെ.ശശീന്ദ്രൻ. കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായപ്പോൾ കൃത്യമായ ഇടപെടലാണ് വനംവകുപ്പ് നടത്തിയത്. വെടിവയ്ക്കാൻ ജില്ലാ മജിസ്ട്രേറ്റ് എന്ന നിലയിൽ കലക്ടർ ഉത്തരവും നൽകിയിരുന്നു. എന്നിട്ടും വനം ഉദ്യോഗസ്ഥരുടെ നടപടിയെ കരിവാരിത്തേക്കാനാണ് ചിലർ ശ്രമിച്ചത്. ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്ന നിലപാടാണ് സംഘടനകൾ സ്വീകരിച്ചത്. അരിക്കൊമ്പനെ പിടിക്കുന്നത് നീണ്ടപ്പോൾ ‘നടപടികൾ വൈകുന്നു’ എന്നായിരുന്നു ആരോപണം. കിണറ്റിൽ വീണ കരടിയെ പിടിക്കാൻ ഉടനടി നടപടി സ്വീകരിച്ചപ്പോൾ ‘തിടുക്കപ്പെട്ട് നപടികൾ എടുത്തു’ എന്നായി. ഇത് ഇരട്ടത്താപ്പാണ്. സർക്കാരിനെ ചെളിവാരിയെറിയാനുള്ള അവസരമായിട്ടാണ് ഇത്തരം സംഭവങ്ങളെ അവർ കാണുന്നത്. പ്രശ്ന പരിഹാരമല്ല ലക്ഷ്യം. ഇത് അംഗീകരിക്കാൻ സർക്കാരിന് സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു

You might also like

-