മൂന്നു കോടി രൂപയുടെ ധനസഹായം ക്ഷീര കര്‍ഷകര്‍ക്ക്
മാര്‍ച്ച് 11 മുതല്‍ 20 വരെ സംഭരിച്ച പാല്‍ ലിറ്ററിന് ഒരു രൂപ വീതം കൂട്ടി നല്‍കും. കാലിത്തീറ്റ ചാക്ക് ഒന്നിന് 200 രൂപയുടെ സഹായവും അനുവദിച്ചു
കൊച്ചി :കൊറോണ നിയന്ത്രണത്തെത്തുടര്‍ന്ന് ക്ഷീര കര്‍ഷകര്‍ക്ക് മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ അടിയന്തര സഹായം പ്രഖ്യാപിച്ചു. മൂന്നു കോടി രൂപയുടെ ധനസഹായമാണ് ക്ഷീര കര്‍ഷകര്‍ക്കായി പ്രഖ്യാപിച്ചത്.മാര്‍ച്ച് 11 മുതല്‍ 20 വരെ സംഭരിച്ച പാല്‍ ലിറ്ററിന് ഒരു രൂപ വീതം കൂട്ടി നല്‍കും. കാലിത്തീറ്റ ചാക്ക് ഒന്നിന് 200 രൂപയുടെ സഹായവും അനുവദിച്ചു. ഫെബ്രുവരി മാസത്തില്‍ അനുവദിച്ച പാല്‍, കാലിത്തീറ്റ ധന സഹായത്തിന് പുറമെയാണിത്.വൈക്കോല്‍, പച്ചപ്പുല്ല് എന്നിവയ്ക്ക് പ്രത്യേക സബ്‌സിഡിയും ലഭിക്കും. കൊറോണ പ്രതിരോധത്തിനായി ജീവനക്കാരുടെ സുരക്ഷാ ഉപകരണങ്ങള്‍ക്ക് 12 ലക്ഷം രൂപ അനുവദിച്ചതായും മില്‍മ്മ മലബാര്‍ മേഖലാ യൂണിയന്‍ ചെയര്‍മാന്‍ കെ എസ് മണി അറിയിച്ചു.