ഭാര്യക്ക് മറ്റാരാളുമായി ബന്ധമുണ്ടെന്ന സംശയം സ്വന്തം വീടിന് തീയിട്ട് മധ്യവയകൻ

വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. പൊള്ളലേറ്റ രജനി (39)യും ഇളയ മകൻ പ്രണവും താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. നിലവിൽ രജനിക്ക് 40 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്

പത്തനംതിട്ട | പത്തനംതിട്ടവകയാറിൽ സ്വന്തം വീടിന് തീയിട്ട് മധ്യവയകൻ. ഭാര്യക്ക് മറ്റാരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് ഇയാൾ കടുകൈചെയ്‌തെന്നാണ് പോലീസ് പറയുന്നത് . വകയാർ കൊല്ലംപടിയിൽ വീട്ടിൽ സിജു പ്രസാദാണ് ഭാര്യയോടുള്ള ദേഷ്യം തീർക്കാൻ വീടിന് തീയിട്ടത്. വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. പൊള്ളലേറ്റ രജനി (39)യും ഇളയ മകൻ പ്രണവും താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. നിലവിൽ രജനിക്ക് 40 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്.
തീകൊളുത്തിയശേഷം രക്ഷപ്പെട്ട സിജുവിനെ പോലീസ് പിടികൂടി. രജനിയുടേയും സിജുവിൻ്റെയും രണ്ടാം വിവാഹമായിരുന്നു. വിവാഹ ശേഷം ഇരുവരും വാടകവീട്ടിലാണ് താമസിച്ചിരുന്നത് രാത്രി വീട്ടുകാർ ഉറങ്ങാൻ കിടന്നതായിരുന്നു. പിന്നാലെ ശബ്ദം കേട്ട് ഉണർന്നപ്പോൾ വീടിന് തീ പിടിച്ചിരുന്നു. നോക്കിയപ്പോൾ സിജുവിനെ കാണാനില്ലായിരുന്നു. ഭാര്യയോടുള്ള സംശയത്തെ തുടർന്നാണ് ഇയാൾ വീടിന് തീകൊളുത്തിയതെന്ന് പൊലീസ് പറയുന്നു.
പെയിന്റിങ് തൊഴിലാളിയാണ് അറസ്റ്റിലായ സിജോ. ഭാര്യയുമായി സിജോ നിരന്തരം വാഴക്കായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇന്നലെ രാത്രിയിലും ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു സിജുവിന് രജനിയിലുള്ള സംശയമാണ് പ്രശ്‌നങ്ങൾക്ക് കാരണം. ഇയാളുടെ കൈയിലുള്ള ടിന്നറോ പെട്രോളോ ഉപയോഗിച്ച് തീകൊളുത്തി എന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ വീടിൻ്റെ ഒരുഭാഗം മുഴുവൻ കത്തിയിട്ടുണ്ട്. നിലവിൽ പ്രതി പോലീസ് കസ്റ്റഡിയിലാണ്.

You might also like

-