മഹാരാഷ്ട്രയിൽ വീണ്ടും കോവിഡ് സ്ഥികരിച്ചു കൊറോണ ബാധിതരുടെ എണ്ണം 101
രാജ്യത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം 499 ആയി. കൊവിഡിനെ പ്രതിരോധിക്കാൻ 25 സംസ്ഥാനങ്ങളും ഏഴ് കേന്ദ്രഭരണ പ്രദേശങ്ങളും അടച്ചിട്ടു
മുംബൈ :രാജ്യത്ത് ഏറ്റവും കൂടുതൽ കൊറോണ കേസ്സുകൾ റിപ്പോർട്ട് ചെയ്യ്ത മഹാരാഷ്ട്രയിൽ വീണ്ടും കൊറോണ രോഗം സ്ഥികരിച്ചു . പുനെ മൂന്ന് പേർക്കും സത്താറയിൽ ഒരാൾക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 101 ആയി.
അതേസമയം, രാജ്യത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം 499 ആയി. കൊവിഡിനെ പ്രതിരോധിക്കാൻ 25 സംസ്ഥാനങ്ങളും ഏഴ് കേന്ദ്രഭരണ പ്രദേശങ്ങളും അടച്ചിട്ടു. ഇന്നലെ മാത്രം നൂറിനടുത്ത് കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് രാജ്യത്ത് 34 പേർ രോഗ മുക്തരായി. 101 കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗ ബാധിതരുള്ളത്.
കേരളം, തെലങ്കാന,കർണാടക, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലാണ് കൊവിഡ് കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കർണാടകയിൽ ഐസൊലേഷനിലുള്ള 31 രോഗികളുടെ നിലയിൽ ആശങ്കപ്പെടാനില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.രോഗികളുടെ എണ്ണം അനുദിനം വർധിക്കുമ്പോൾ, മൂന്നാം ഘട്ടമായ സമൂഹ വ്യാപനത്തിലേക്ക് കൊവിഡ് 19 കടക്കുന്നതായി ആശങ്കയുണ്ട്. മഹാരാഷട്ര, രാജസ്ഥാൻ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് സമൂഹ വ്യാപനത്തിന്റെ ആശങ്ക. ഇന്നലെ അർധരാത്രി മുതൽ ആഭ്യന്തര വിമാന സർവീസ് നിർത്തിവയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. കാർഗോ വിമാന സർവീസുകൾക്ക് നിയന്ത്രണം ബാധകമല്ല.