മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം?

സര്‍ക്കാര്‍ രൂപവല്‍ക്കരണത്തിനുള്ള നീക്കങ്ങള്‍ ശിവസേനയും എന്‍.സി.പിയും ശക്തിപ്പെടുത്തിയ വേളയിലാണ് ഗവര്‍ണറുടെ നീക്കം

0

മുംബൈ :മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണത്തിനു ഗവർണറുടെ ശിപാര്‍ശ. നിലവിൽ മറ്റു വഴികളില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിന് ഗവർണർ ഭഗത് സിങ് കോഷ്യാരി റിപ്പോർട്ട് നൽകിയെന്നാണു സൂചന. സര്‍ക്കാര്‍ രൂപവല്‍ക്കരണത്തിനുള്ള നീക്കങ്ങള്‍ ശിവസേനയും എന്‍.സി.പിയും ശക്തിപ്പെടുത്തിയ വേളയിലാണ് ഗവര്‍ണറുടെ നീക്കം. അതേസമയം ശിപാര്‍ശയെ കുറിച്ച് അറിയില്ലെന്നും തങ്ങള്‍ക്ക് രാത്രി എട്ടര വരെ സമയം അനുവദിച്ചിട്ടുണ്ടെന്നും എന്‍.സി.പി അറിയിച്ചു.

Governor of Maharashtra
Image

സർക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം തെളിക്കാൻ പാർട്ടിക്ക് കൂടുതൽ സമയം നീട്ടിനൽകേണ്ടതില്ലെന്ന മഹാരാഷ്ട്ര ഗവർണറുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ശിവസേന സുപ്രീം കോടതിയിൽ ഹരജി നൽകി. അഭിഭാഷകൻ സുനിൽ ഫെർണാണ്ടസ് ശിവസേനയ്ക്ക് ഹർജി നൽകിയത് നൽകി, സര്‍ക്കാര്‍ രൂപവല്‍ക്കരണത്തിന് അവകാശവാദം ഉന്നയിക്കാന്‍ ഇന്ന് വൈകിട്ട് എട്ടര വരെയാണ് ഗവര്‍ണര്‍ എന്‍.സി.പിക്ക് സമയം നല്‍കിയിരുന്നത്. ഇതു തെറ്റിച്ചാണ് ബി.ജെ.പിക്ക് അനുകൂലമാകും വിധം ഗവര്‍ണറുടെ ശിപാര്‍ശ. ബി.ജെ.പിയുമായി തെറ്റിപ്പിരിഞ്ഞാണ് ശിവസേന എന്‍.സി.പിയുമായി കൂട്ടുചേര്‍ന്ന് സംസ്ഥാനത്ത് സര്‍ക്കാറുണ്ടാക്കാന്‍ ശ്രമിച്ചിരുന്നത്.അതേസമയം കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, അഹമ്മദ് പട്ടേൽ, കെ സി വേണുഗോപാൽ എന്നിവർ എൻ സി പി ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുംബയിൽ എത്തി

Maharashtra: Congress leaders Mallikarjun Kharge, Ahmed Patel and KC Venugopal arrive in Mumbai, to meet Nationalist* Congress Party Chief Sharad Pawar
Image
Show this thread
You might also like

-