മഹാരാഷ്ട്രയിൽ എൻ സി പി ശിവസേന ഗവർമെന്റ് തിരക്കിട്ട കൂടിയാലോചന ,ഗവർണർക്കെതിരെ ശിവസേനയുടെ ഹരജി
സർക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം തെളിക്കാൻ പാർട്ടിക്ക് കൂടുതൽ സമയം നീട്ടിനൽകേണ്ടതില്ലെന്ന മഹാരാഷ്ട്ര ഗവർണറുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ശിവസേന സുപ്രീം കോടതിയിൽ ഹരജി നൽകി. അഭിഭാഷകൻ സുനിൽ ഫെർണാണ്ടസ് ശിവസേനയ്ക്ക് ഹർജി നൽകിയത് നൽകി
ഡൽഹി/ മുംബൈ: സർക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം തെളിക്കാൻ പാർട്ടിക്ക് കൂടുതൽ സമയം നീട്ടിനൽകേണ്ടതില്ലെന്ന മഹാരാഷ്ട്ര ഗവർണറുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ശിവസേന സുപ്രീം കോടതിയിൽ ഹരജി നൽകി. അഭിഭാഷകൻ സുനിൽ ഫെർണാണ്ടസ് ശിവസേനയ്ക്ക് ഹർജി നൽകിയത് നൽകി
പൊതുമിനിമം പരിപാടിയില്‍ കോണ്‍ഗ്രസ് നിശ്ചയിക്കുന്ന അജണ്ടകളോടുള്ള ശിവസേനയുടെ നിലപാടും പ്രധാനമാണ്. പ്രധാനപ്പെട്ട വകുപ്പുകള്‍, ഉപമുഖ്യമന്ത്രിമാര്‍ ഇവയൊക്കെ ഇന്ന് 8.30ഓടെ തീരുമാനിച്ചെങ്കിലേ സഖ്യസര്‍ക്കാര്‍ നിലവില്‍ വരൂ
“തീരുമാനം എടുക്കുന്നതിൽ കോൺഗ്രസ് വൈകിയതിൽ ഒരു പ്രശ്നവുമില്ല, തുടക്കം മുതൽ ഞങ്ങൾ ജാഗരൂകരാണ് കോൺഗ്രസ്സ് നേതാവ് സുശ്ശിൽ കെ കുമാർ ഷിൻഡെ പറഞ്ഞു ,രാത്രിയോടെ നിർണായക തീരുമാനം ഉണ്ടാകും കോൺഗ്രസ് നേതൃത്തവും . എൻ സി പി നേത്രുത്തവുമായി സർക്കാർ രൂപീകരവുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നു വരികയാണ് –
“ഇന്ന് എൻസിപി യോഗം ചേർന്നു. 54 എംഎൽഎമാരും പങ്കെടുത്തു. സംസ്ഥാനത്തെ അനിശ്ചിതത്വം കണക്കിലെടുത്ത് ബദൽ സർക്കാരിനെക്കുറിച്ച് തീരുമാനമെടുക്കാൻ ഞങ്ങൾ ശരദ് പവാർ ജിയെ അധികാരപ്പെടുത്തുമെന്ന് തീരുമാനിച്ചു. അതിനായി ഒരു സമിതി രൂപീകരിക്കും”.എൻസിപി നേതാവ്നവാബ് മാലിക് പറഞ്ഞു
അതേസമയം സർക്കാർ ഉണ്ടാക്കാൻ എന്‍.സി.പിക്ക് അവസരം നല്‍കിയ ഗവര്‍ണര്‍ ഭഗത് സിംഗ് കോശിയാരിയുടെ മൂന്നാമത്തെ ശ്രമവും പരാജയപ്പെട്ടാല്‍ നാലാമത്തെ കക്ഷിയായ കോണ്‍ഗ്രസിനെ വിളിക്കുമോ അതോ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.
രാഷ്ട്രീയ നീക്കങ്ങള്‍ നിലവില്‍ നിശബ്ദമായി വീക്ഷിച്ചു കൊണ്ടിരിക്കുന്ന ബി.ജെ.പി, പ്രതിപക്ഷ സംഘടനകളെ പിളര്‍ത്താനുള്ള ശ്രമം ഇപ്പോഴും ഉപേക്ഷിച്ചിട്ടില്ല.രാഷ്ട്രപതി ഭരണം നിലവിലിരിക്കെ മറ്റ് പാര്‍ട്ടികളെ പിളര്‍ത്തി വീണ്ടും ബി.ജെ.പി അധികാരത്തിലേറാനുള്ള ശ്രമമാണ് ബി ജെ പി നടത്തുന്നത്