എംഇഎസിലെ മറച്ചുള്ള (ബുർഖ )വസ്ത്രധാരണം വിവാദമാക്കി സമസ്ത
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സര്‍ക്കുലര്‍ നടപ്പിലാക്കിയതെന്നും അംഗീകരിക്കുന്നവര്‍ക്കേ അഡ്മിഷന്‍ നല്‍കൂവെന്നും എംഇഎസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ അറിയിച്ചു. അതേസമയം, മതപരമായ കാര്യങ്ങളില്‍ എംഇഎസ് ഇടപെടേണണ്ടതില്ലെന്ന് വ്യക്തമാക്കി സമസ്തയും രംഗത്ത്
കോഴിക്കോട് :എംഇഎസിന് കീഴിലുള്ള കോളേജുകളില്‍ മുഖം മറച്ചുള്ള (ബുർഖ )വസ്ത്രധാരണം നിരോധിച്ച് കൊണ്ടുള്ള സര്‍ക്കുലര്‍ വിവാദമാകുന്നു.ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സര്‍ക്കുലര്‍ നടപ്പിലാക്കിയതെന്നും അംഗീകരിക്കുന്നവര്‍ക്കേ അഡ്മിഷന്‍ നല്‍കൂവെന്നും എംഇഎസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ അറിയിച്ചു. അതേസമയം, മതപരമായ കാര്യങ്ങളില്‍ എംഇഎസ് ഇടപെടേണണ്ടതില്ലെന്ന് വ്യക്തമാക്കി സമസ്തയും രംഗത്ത് വന്നു.
പൊതു സമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രധാരണം അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ചു കൊണ്ട് എംഇഎസ് സര്‍ക്കുലര്‍ ഇറക്കിയത്. അടുത്ത അധ്യയന വര്‍ഷം മുതല്‍ വിവാദങ്ങള്‍ ഇല്ലാതെ നിരോധനം നടപ്പിലാക്കാനാണ് സര്‍ക്കുലറിലെ നിര്‍ദ്ദേശം. വിദ്യാര്‍ത്ഥിനികള്‍ മുഖം മറച്ച വസ്ത്രങ്ങള്‍ ധരിച്ചല്ല വരുന്നതെന്ന് അധ്യാപകര്‍ ഉറപ്പുവരുത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
സ്ഥാപനങ്ങളില്‍ മുഖം മറക്കുന്നത് ശരിയല്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആണ് സര്‍ക്കുലര്‍ ഇറക്കിയതെന്നും എംഇഎസ് പ്രസിഡന്റ് ഡോ ഫസല്‍ ഗഫൂര്‍ പറഞ്ഞു. ബുര്‍ഖ വിശ്വാസത്തിന്റെ കാര്യമാണന്നും മുസ്‌ളീം സ്ത്രീകള്‍ തങ്ങള്‍ക്ക് ഒപ്പം നില്‍ക്കുമെന്നും സമസ്ത അധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.അടുത്ത അധ്യയന വര്‍ഷം ആരംഭിക്കുന്നതോടെ ഉത്തരവ് നടപ്പിലാക്കാനാണ് എംഇഎസ് ഒരുങ്ങുന്നത്. ഇതിനെതിരെ സമസത പ്രത്യക്ഷ സമരത്തിന് ഒരുങ്ങിയേക്കും