ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരികള്‍.

നാളെ കടകൾ തുറന്ന് പ്രവർത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡണ്ട് ടി നസീറുദ്ദീൻ പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതിക്കൊപ്പമുള്ള 96 സംഘടനകളും ഹർത്താലിന് എതിരായി അണിനിരക്കുമെന്നും നസിറുദ്ദീൻ വ്യക്തമാക്കി

0

കോഴിക്കോട്: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെതിരെ കര്‍മ്മസമിതി നാളെ നടത്തുമെന്ന് പ്രഖ്യാപിച്ച ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരികള്‍. നാളെ കടകൾ തുറന്ന് പ്രവർത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡണ്ട് ടി നസീറുദ്ദീൻ പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതിക്കൊപ്പമുള്ള 96 സംഘടനകളും ഹർത്താലിന് എതിരായി അണിനിരക്കുമെന്നും നസിറുദ്ദീൻ വ്യക്തമാക്കി.

എല്ലാ സംഘടന പ്രതിനിധികളുമായും ചർച്ച നടത്തി. പൊലീസിന്റെ സംരക്ഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ ബന്ധപ്പെട്ടു. ഹർത്താലിനെ അനുകൂലിക്കരുതെന്ന് ശ്രീധരൻ പിള്ളയോട് അഭ്യർത്ഥിച്ചു. കടകൾക്ക് നേരെ അക്രമമുണ്ടായാൽ ഹൈക്കോടതിയെ സമീപിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പറഞ്ഞു.

You might also like

-