വ്യാപാരി വ്യവസായി ഏകോപന സമിതി യോഗത്തില്‍ തമ്മില്‍ത്തല്ല്

പാലക്കാട് നിന്നെത്തിയ വ്യാപാര വ്യവസായി നേതാക്കളും കോഴിക്കോട്ടെ പ്രവർത്തകരും തമ്മിലാണ് കയ്യാങ്കളിയുണ്ടായത്.

0

കോഴിക്കോട് വ്യാപാര വ്യവസായി ഏകോപന സമിതി യോഗത്തിന് മുമ്പ് പ്രവർത്തകർ തമ്മിൽ സംഘർഷം. പാലക്കാട് നിന്നെത്തിയ വ്യാപാര വ്യവസായി നേതാക്കളും കോഴിക്കോട്ടെ പ്രവർത്തകരും തമ്മിലാണ് കയ്യാങ്കളിയുണ്ടായത്.

വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിന് മുമ്പാണ് വ്യാപാരികൾ തമ്മിൽ സംഘർഷമുണ്ടായത്. പാലക്കാട് നിന്ന് എത്തിയ ഒരു വിഭാഗം പ്രവർത്തകരെയാണ് ടി നസറുദ്ദീൻ വിഭാഗം കോഴിക്കോട് തടഞ്ഞത്. സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് പിരിച്ചുവിട്ട ജില്ലാ കമ്മിറ്റിയാണ് യോഗത്തിനെത്തിയതെന്നും ഇവരെ അംഗീകരിക്കാൻ കഴിയില്ലെന്നുമാണ് ഔദ്യോഗിക വിഭാഗത്തിന്റെ നിലപാട്. മാപ്പ് പറഞ്ഞാൽ തിരിച്ചെടുക്കാമെന്ന് ടി നസറുദ്ദീൻ പറഞ്ഞു.

എന്നാൽ, സംഘടനയിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്നും യോഗത്തിൽ പങ്കെടുക്കുമെന്നും പാലക്കാട് നിന്നെത്തിയ വ്യാപാരികൾ നിലപാടെടുത്തതൊടെയാണ് മണിക്കൂറോളം ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായത്. പ്ലാസ്റ്റിക്ക് നിരോധനത്തിലെ തുടർ നടപടി ചർച്ച ചെയ്യാനാണ് സംസ്ഥാന എക്‌സിക്യൂട്ടിവ് യോഗം വ്യാപരഭവനിൽ ചേർന്നത്.

You might also like

-