ഓണ്‍ലൈൻ ഔഷധ വ്യാപാര മെഡിക്കല്‍ ഷോപ്പുടമകള്‍ രാജ്യവ്യാപകമായി പണിമുടക്കുന്നു

ഔഷധ വ്യാപാരികളുടെ അഖിലേന്ത്യാ സംഘടനയായ എ.ഐ.ഒ.സി.ഡി ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

0

ഡൽഹി: :ഓണ്‍ലൈൻ ഔഷധ വ്യാപാരത്തിന് അനുമതി നല്‍കുന്ന കരട് വിജ്ഞാപനം കേന്ദ്രസര്‍ക്കാർ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നാളെ മെഡിക്കല്‍ ഷോപ്പുടമകള്‍ രാജ്യവ്യാപകമായി പണിമുടക്കും. ഔഷധ വ്യാപാരികളുടെ അഖിലേന്ത്യാ സംഘടനയായ എ.ഐ.ഒ.സി.ഡി ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

രാജ്യത്താകമാനം എട്ടരലക്ഷം മെഡിക്കൽഷോപ്പ് ഉടമകളാണുള്ളത്. വാൾമാർട്ടും ഫ്ലിപ്‍കാർട്ടും പോലുള്ള ഭീമൻ ഓൺലൈൻ കമ്പിനികള്‍ മരുന്ന് വ്യാപാരം ഏറ്റടുക്കുന്നതോടെ ചെറുകിട വ്യാപാരികൾക്ക് പിടിച്ച് നിൽക്കാനാവില്ലെന്നാണ് ആശങ്ക. മരുന്നുകളുടെ ദുരുപയോഗം വർദ്ധിക്കുമെന്നും രോഗികൾക്ക് ഫാര്‍മസിസ്റ്റുകളുടെ സേവനം ഇല്ലാതാവുന്നത് സ്ഥിതി ഗുരുതരമാക്കുമെന്നും കച്ചവടക്കാർ പറയുന്നു
ഓൺലൈൻ മാർഗം വിപണിയിലെത്തുന്ന വ്യാജ മരുന്നുകൾ തടയാൻ സംവിധാനമില്ലാത്തത് മേഖലയെ ദോഷകരമായി ബാധിക്കും. സ്വയം ചികിത്സക്കും ഓൺലൈൻ വ്യാപാരം കാരണമാവും. ഓൺലൈൻ ഔഷധവ്യാപാരത്തിന് നിയമഭേദഗതിയുമായി കേന്ദ്രസർക്കാർ മുന്നോട്ട്പോയാൽ പ്രതിഷേധം ശക്തമാക്കാനാണ് എ.ഐ.ഒ.സി.ഡിയുടെ തീരുമാനം

വൻകിട കമ്പനികൾക്ക് വേണ്ടി പാർലമെന്റിൽ ചർച്ചപോലും ചെയതയാണ്.കരടുവിജ്ഞാപനം നടപ്പാക്കുന്നത് ഇത് രാജ്യത്ത് വൻതോതിൽ നിരോധിത മരുന്നുകളും വളരെയധികം സുഷ്‌മതയോടെ കൈകാര്യം മരുന്നുകളും , മയക്കുമരുന്നുപോലും ഏതൊരാൾക്കും ലഭ്യമാകുന്ന സ്ഥിയുണ്ടാകുമെന്നു ഇത് വലിയ അപകടങ്ങൾ സമൂഹത്തിലുണ്ടാക്കുമെന്നു ഓൾ കേരള കെമിസ്റ്റ് റിടൈൽ അസോസിയേഷൻ സംസ്ഥാന സെകട്ടറി മനോജ് കോക്കാട്ട് പറഞ്ഞു നയം തിരുത്തില്ലങ്കിൽ രാജ്യവ്യപകമായി ഇനിയും പ്രക്ഷോപങ്ങൾ സംഘടിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു

You might also like

-