സ്വാശ്രയ മെഡിക്കൽ-ഡെന്‍റൽ കോളേജ് പ്രവേശനം; ബാങ്ക് ഗ്യാരന്‍റി തലവരിയയി കണക്കാക്കാം : രാജേന്ദ്രബാബു കമ്മീഷൻ

സംസ്ഥാനത്തെ സ്വാശ്രയ കോളജുകളിലെ എം.ബി.ബി.എസ് പ്രവേശനത്തിന് ബാങ്ക് ഗ്യാരണ്ടി ഈടാക്കരുതെന്ന് ഹൈക്കോടതി

0

തിരുവനന്തപുരം :സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ – ഡെന്‍റൽ കോളേജുകൾ ബാങ്ക് ഗ്യാരന്‍റി ആവശ്യപ്പെട്ടാൽ അത് തലവരിപ്പണമായി കണക്കാക്കുമെന്ന് ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷൻ.ക‍ഴിഞ്ഞ ദിവസം ഹൈക്കോടതി ബാങ്ക് ഗ്യാരന്‍റി കുട്ടികളിൽ നിന്നും ഇൗടാക്കരുതെന്ന് ഉത്തരവിട്ടിരുന്നു. തുടർ പഠനത്തിനായി വിദ്യാർത്ഥികളെ ബാങ്ക് ഗ്യാരന്‍റി നൽകാൻ നിർബന്ധിക്കരുതെന്നും ഫീ റെഗുലേറ്ററി കമ്മിറ്റി നിർദേശിച്ചു.

ഒരു തടസ്സവുമില്ലാതെ കുട്ടികൾക്ക് പ്രവേശനം ഉറപ്പാക്കണമെന്നും കമ്മിറ്റി സ്വാശ്രയ കോളേജുകളോട് ആ‍‍വശ്യപ്പെട്ടു. സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണർ ഇത് സംബന്ധിച്ച നോട്ടീഫിക്കേഷൻ ഇറക്കും അതേസമയം സംസ്ഥാനത്തെ സ്വാശ്രയ കോളജുകളിലെ എം.ബി.ബി.എസ് പ്രവേശനത്തിന് ബാങ്ക് ഗ്യാരണ്ടി ഈടാക്കരുതെന്ന് ഹൈക്കോടതി.,. കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശനം തേടിയ വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഡിവിഷന്‍ ബഞ്ചിന്റെ ഇടക്കാല ഉത്തരവ്.

ഒന്നാം വര്‍ഷ എം.ബി.ബി.എസ് പ്രവേശനത്തിന് ബാങ്ക് ഗ്യാരണ്ടി നല്‍കണമെന്ന സ്വാശ്രയ മെഡിക്കല്‍ കോളജിന്റെ നിര്‍ദേശം നിയമവിരുദ്ധമാണെന്നാണ് കോടതിയുടെ നിരീക്ഷണം. എന്‍ട്രന്‍സ് കമ്മിഷണര്‍ നല്‍കിയ അലോട്ട്മെന്റ് മെമ്മോയിലും സര്‍ക്കാര്‍ ഉത്തരവിലും നാല് വര്‍ഷത്തെ ബാങ്ക് ഗ്യാരണ്ടി നല്‍കണമെന്ന് വ്യക്തമാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ പ്രവേശനത്തിന് ബാങ്ക് ഗ്യാരണ്ടി നല്‍കേണ്ടതില്ലെന്നാണ് കോടതി നിര്‍ദേശം.

You might also like

-