ഇടുക്കി മാട്ടുപ്പെട്ടി ഡാമിന്റെ ഷട്ടർ തുറന്നു.
ഒരു ഷട്ടർ 5 സെന്റി മീറ്റർ ഉയർത്തി
ഇടുക്കി മാട്ടുപ്പെട്ടി ഡാമിന്റെ ഷട്ടർ തുറന്നു. ഒരു ഷട്ടർ 5 സെന്റി മീറ്റർ ഉയർത്തി. രണ്ടേമുക്കാൽ ക്യുമിക്‌സ് ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത് ജലനിരപ്പ് ഉയർന്നതും റെഡ് അലർട്ട് നിലനിൽക്കുന്ന സാഹചര്യം ആയതിനാലുമാണ് ഷട്ടറുകൾ തുറന്നത്.
നെയ്യാർ ഡാമിന്റെ നാലു ഷട്ടറുകളും നിലവിൽ 30 സെന്റിമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. ഇന്ന് ഉച്ചതിരിഞ്ഞ് 02:00 ന് നാല് ഷട്ടറുകളും 10 സെന്റിമീറ്റർ വീതം (മൊത്തം 160 സെ.മി) ഉയർത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
അതേസമയം, അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം രൂപപ്പെട്ടു. തെക്ക് കിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപ് തീരത്തിന് സമീപമാണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. അടുത്ത് 24 മണിക്കൂറിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ആന്ധ്രാ പ്രദേശ് ഒഡിഷ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. സംസ്ഥാനത്ത് ഞായറാഴ്ച്ച വരെ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി