ബ്രിട്ടന്റെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹിനോക്കിനും കൊവിഡ് 19
ഹെല്‍ത്ത് സെക്രട്ടറിക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ ബ്രിട്ടനിലെ ഭരണനേതൃത്വം ആശങ്കയിലാണ്
ബ്രിട്ടന്റെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹിന്‍കോക്കിനും കൊവിഡ് 19 സ്ഥിരീകരിച്ചു. ഹെല്‍ത്ത് സെക്രട്ടറിക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ ബ്രിട്ടനിലെ ഭരണനേതൃത്വം ആശങ്കയിലാണ്.
പ്രധാനമന്ത്രിയും ഹെല്‍ത്ത് സെക്രട്ടറിയുമായി നിരവധി പേര്‍ ദിവസവും സമ്ബര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ബോറിസ് ജോണ്‍സണ് കൊവിഡ് സ്ഥിരീകരിച്ചതോടെ ഗര്‍ഭിണിയായ ഭാര്യ കാരി സിമണ്‍ഡ്‌സിനെ വീട്ടില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടുണ്ട്. ഡൗണിംഗ് സ്ട്രീറ്റിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് മറ്റൊരിടത്തേക്കാണ് കാരി സിമണ്‍ഡ്‌സിനെ മാറ്റിയത്. ഡൗണിംഗ് സ്ട്രീറ്റിലെ 11ാം അപാര്‍ട്ട്‌മെന്റില്‍ ഐസൊലേഷനില്‍ കഴിയുന്ന പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് ഭക്ഷണം വാതില്‍ക്കല്‍ എത്തിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.